കൊച്ചി : കിറ്റെക്സ് കമ്പനി കേരളം വിടുന്നതിലും, മറ്റ് സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്തുന്നതിലും കോണ്‍ഗ്രസിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
കമ്പനി ആരോപിക്കുന്ന എല്ലാ പരിശോധനകളും നടന്നിട്ടുള്ളത് സിപിഎമ്മിന്റെ അറിവോടെയാണെന്നും വിഡി സതീശന് പറഞ്ഞു. കിറ്റക്സ് മാനേജ്മെന്റും സിപിഎം നേതൃത്വവും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും സതീശന് ആരോപിച്ചു.
എറണാകുളം ജില്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാനാണ് കമ്പനി മാനേജ്മെന്റ് ശ്രമിച്ചത്. ട്വന്റി ട്വന്റി ഇല്ലായിരുന്നുവെങ്കില്‍ എല്‍ഡിഎഫ് എറണാ കുളത്ത് നാണം കെട്ടുപോയേനെ എന്ന സിപിഎം ജില്ലാ കമ്മറ്റിയുടെ വിശകലനം ഇത് ശരിവയ്ക്കുന്നു. എങ്കിലും കമ്പനി പൂട്ടിപ്പോകരുത് എന്നാണ് കോണ്‍ഗ്രസ്സ് നിലപാട്. പിന്നീട് കിറ്റക്സ് മാനേജ്മെന്റും സിപിഎം നേതൃത്വവും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. അത് കോണ്‍ഗ്രസ്സിന്റെ തലയില്‍ ആരും കെട്ടിവയ്ക്കണ്ട. സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഒറ്റ ദിവസം കൊണ്ട് തീരുന്നപ്രശ്നം മാത്രമാണിതെന്നും വി ഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
