കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് കിഫ്‌ബി. സർക്കാരിന്റെ പദ്ധതി ആയിട്ടുള്ള കിസ്മി അടക്കമുള്ള പല സ്ഥാപനങ്ങളും ഇന്ന് കടയ്ക്കണിയിലാണ്. ഇപ്പോൾ കിഡ്നി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ എടുക്കുന്ന കടം സംസ്ഥാന സർക്കാറിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയ കേന്ദ്ര തീരുമാനം പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കേരളം കടന്നു പോകുന്നത്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ഈ കടങ്ങൾ ഏറ്റെടുക്കണം എന്നതാണ് ആവശ്യം. ഇക്കൊല്ലത്തെ കടമെടുപ്പ് പരിധി ഏറെക്കുറെ കഴിഞ്ഞതിനാൽ സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. കടങ്ങളെല്ലാം സംസ്ഥാന സർക്കാരിന്റെ പരിധിയിൽ ഉൾപ്പെടുത്തിയ തീരുമാനം പുന പരിശോധിച്ച ശേഷം 2017 മുമ്പത്തെ സ്ഥിതി വീണ്ടും പുനസ്ഥാപിക്കണം എന്നും, അത്തരത്തിൽ ചെയ്താൽ വീണ്ടും കൂടുതൽ കടമെടുക്കാൻ സാധിക്കും എന്നും മന്ത്രിസഭ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇവയടക്കം പ്രധാനപ്പെട്ട കേന്ദ്ര സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങളും ഭരണഘടന വ്യവസ്ഥയിൽ നിന്നുള്ള വ്യതിയാനങ്ങളും ഉൾപ്പെടുത്തി കേന്ദ്രത്തിന് കത്തയക്കാനാണ് തീരുമാനം. ഫെഡറൽ വ്യവസ്ഥകൾക്ക് നിരക്കാത്തതും സംസ്ഥാനം അഭിമുഖീകരിക്കുന്നതുമായ പല പ്രശ്നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ എത്തിക്കാനും തീരുമാനമുണ്ട്. ഇതുവരെയുള്ള കടമെടുപ്പ് പരിധി കണക്കാക്കുമ്പോൾ പൊതു കണക്കിൽ നീക്കിയിരിപ്പായി വരുന്ന തുകയെ സംസ്ഥാന പൊതു കടത്തിൽ ഉൾപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചത്. ഭരണഘടനയുടെ അനുഛേദം തെറ്റായി വ്യാഖ്യാനിച്ച് കൊണ്ടായിരുന്നു ഈ നടപടി. പൊതുമേഖല സ്ഥാപനങ്ങൾ, സമാനസ്ഥാപനങ്ങൾ എന്നിവ എടുക്കുന്ന വായ്പുകൾക്ക് ഈ നിയമം ബാധകമാക്കിയിട്ടില്ല. ഫെഡറൽ തത്തകളുടെ ലംഘനം സംസ്ഥാന വികസനത്തിന് തടസ്സമാണ് എന്ന് പ്രധാനമന്ത്രി അറിയിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഉടനടി ഇതിൽ ഒരു തീരുമാനം ഉണ്ടാക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
