കൊല്ലം കൊട്ടാരക്കരയിൽ ലോറിക്കടിയിൽപെട്ട് മരിച്ചയാളുടെ മൃതദേഹം റോഡരികിൽ കിടന്നത് എട്ടു മണിക്കൂറോളം. വെട്ടിക്കവല സ്വദേശി രതീഷ് ആണ് മരിച്ചത്. തക്കല സ്വദേശിയായ ലോറി ഡ്രൈവർ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തമിഴ്നാട്ടിൽ നിന്ന് വാഴ വിത്തുമായി എത്തിയ ലോറി, വാഴ വിത്തിറക്കിയ ശേഷം മുന്നോട്ട് എടുത്തപ്പോൾ രതീഷ് ലോറിക്കടിയിൽ പെടുകയായിരുന്നു. രതീഷിനെ റോഡിന്റെ വശത്തേക്ക് മാറ്റി കിടത്തിയ ശേഷം ഡ്രൈവർ ലോറിയുമായി പോയി. രാവിലെ എട്ടോടെയാണ് റോഡരികിൽ നിന്ന് മൃതദേഹം മാറ്റിയത്.
