ലോക ഹൃദയാരോഗ്യദിനത്തില്‍ സാജീനോം ഗ്ലോബല്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചു

ലോക ഹൃദയാരോഗ്യദിനത്തില്‍ ‘ ഹൃദയത്തെ അറിയുക, ഹൃദയത്തെ ഉപയോഗിക്കുക’ എന്ന സന്ദേശം ഉയര്‍ത്തി ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ മോളിക്യുളാര്‍ ഡയഗ്‌നോസ്റ്റാക് സ്ഥാപനമായ സാജീനോം [ https://www.ohmygene.com/ ] ഗ്ലോബല്‍ ഡാന്‍സത്തോണും വാക്കത്തോണും സംഘടിപ്പിച്ചു. സായ് ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ്, ബ്രയോ ലീഗ് സെന്റര്‍ ഫോര്‍ ഹോളിസ്റ്റിക് നുട്രീഷന്‍ ആന്‍ഡ് ഫിറ്റ്‌നസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

സായ് ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബില്‍ രാവിലെ ഏഴിന് നടന്ന വാക്കത്തോണ്‍ ഇന്‍ഡസ്ട്രി ആന്‍ഡ് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. സുമന്‍ ബില്ല ഫ്‌ലാഗ് ഓഫ് ചെയ്തു. സായ് ട്രിവാന്‍ഡ്രം ഗോള്‍ഫ് ക്ലബ് സെക്രട്ടറിയും ട്രിവാന്‍ഡ്രം ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റുമായ എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍, സാജീനോം ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. എം. അയ്യപ്പന്‍, സാജീനോം ചീഫ് അഡ്വാന്‍സ്‌മെന്റ് ഓഫീ സര്‍ രശ്മി മാക്‌സിം തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *