ശ്രദ്ധേയമായി ലക്ഷദ്വീപിലെ റിപ്പബ്ലിക് ദിനാഘോഷം

ഇന്നലെ നടന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ വളരെയധികം ശ്രെദ്ധേയമായി മാറിയത് ലക്ഷദ്വീപിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷമാണ് . സ്‌കൂബ ടീമിൽ അംഗമായ ഒരുകൂട്ടം യുവാക്കൾ അറബിക്കടലിലെ വെള്ളത്തിനടിയിൽ ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് റിപ്പബ്ലിക് ദിനം ആഘോഷിച്ചത് . സമൂഹമാധ്യമങ്ങളിലൂടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലും നിരവധി പ്രമുഖരും യുവാക്കളെ അഭിനന്ദിച്ചു.ഏഴു ദിവസത്തെ പരിശീലനത്തിനു ശേഷമാണ് ഇവർ വെള്ളത്തിനടിയിൽ പോയി പതാക ഉയർത്തിയുള്ള ആഘോഷം ഭംഗിയാക്കിയത് . സമൂഹമാധ്യമങ്ങളിൽ നിരവധി ആളുകളാണ് ഇവരുടെ ആത്മാർത്ഥതക്ക് ആശംസകൾ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *