വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സിറിയയിലേക്ക്

ഡൽഹി :

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സിറിയൻ അറബ് റിപ്പബ്ലിക്കിൽ ദ്വിദിന ഔദ്യോഗിക സന്ദർശനം നടത്തും. ജൂലൈ 12, 13 (ബുധൻ, വ്യാഴം ) തീയതികളിൽ ആണ് സന്ദർശനം.
എഴുവർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള മന്ത്രിതല സംഘം സിറിയിയിൽ എത്തുന്നത്. തലസ്ഥാനമായ ഡമാസ്‌കസിൽ സിറിയൻ ഭരണ നേതൃത്വവുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും. ഗവൺമെന്റ് ഓഫ് ഇന്ത്യ സ്കോളർഷിപ്പ് സ്കീമിൻ്റെ സഹായത്തോടെ പഠനം പൂർത്തിയാക്കിയവരും തുടരുന്നവരുമായ  സിറിയൻ വിദ്യാർഥികളുമായും അദ്ദേഹം സംവദിക്കും.

സിറിയൻ ഓർത്തഡോക്‌സ് സഭാ നേതൃത്വവുമായും വി.മുരളീധരൻ കൂടിക്കാഴ്ച നടത്തും.

ഇന്ത്യയും സിറിയയും പരമ്പരാഗതമായി തുടരുന്ന ഊഷ്മള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം. സിറിയൻ ആഭ്യന്തര സംഘർഷം രൂക്ഷമായിരുന്ന കാലത്തും ഇന്ത്യൻ എംബസി പ്രവർത്തന സജ്ജമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *