മോഡലും നടനുമായി സുദേവ് നായർ വിവാഹിതനായി. പ്രശസ്ത മോഡലായ അമർദീപ് കൗറാണ് വധു. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം. ഹിന്ദി ചിത്രം ഗുലാബ് ഗാംഗ് എന്ന ചിത്രത്തിലൂടെയാണ് സുദേവ് വെള്ളിത്തിരയിൽ എത്തുന്നത്. ശേഷം അനാർക്കലി,കായംകുളം കൊച്ചുണ്ണി, മാമാങ്കം, ഭീഷ്മപർവ്വം തുടങ്ങി നിരവധി സിനിമകൾ സുദേവ് പ്രധാന വേഷങ്ങൾ ചെയ്തു.
സംസ്ഥാന പുരസ്കാരം അടക്കം താരം നേടി. പൂനയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടിയ സുദേവ് ബ്രേക്ക് ഡാൻസ്, പാർക്കർ, ബോക്സിങ്, കളരിപ്പയറ്റ്, കരാട്ടെ തുടങ്ങിയവയെല്ലാം പരിശീലനം നേടിയിട്ടുണ്ട്.
