അല്ലു അർജുനെതിരെ അധിക്ഷേപ വീഡിയോ; ആരാധകർ രം​ഗത്തെതി

അല്ലു അർജുനെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിച്ച യുട്യൂബ് ചാനലിനെതിരെ ആരാധകർ രം​ഗത്തെതി. അല്ലു അര്‍ജുനെതിരെ മോശം വീഡിയോ ചെയ്തുവെന്നാണ് ആരോപണങ്ങൾ ഉയരുന്നത്. അധിക്ഷേപ വീഡിയോ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സംഘടിച്ചെത്തുകയും ഓഫീസിനുള്ളില്‍ ഉടമയേക്കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

യൂട്യൂബ് ചാനൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അല്ലു അർജുനെതിരെ മോശം വിഡിയോകൾ അപ്‍ലോഡ് ചെയ്തിരുന്നു. മോർഫ് ചെയ്ത താരത്തിന്റെ അശ്ലീല ചിത്രങ്ങൾ ഉൾപ്പെടുത്തിയ വിഡിയോകളായിരുന്നു ചാനൽ പോസ്റ്റ് ചെയ്തിരുന്നത്. ചാനല്‍ ഉടമയെ കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതിന്റെയും വിഡിയോ എഡിറ്ററെകൊണ്ട് വീഡിയോകള്‍ ഡിലീറ്റ് ചെയ്യിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ അല്ലു അര്‍ജുന്‍ ഫാന്‍സ് അസോസിയേഷന്‍ എക്‌സിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കണമെന്ന മുന്നറിയിപ്പും ഇവര്‍ നല്‍കുന്നുണ്ട്. ഇത്തരം അധിക്ഷേപങ്ങളോട് ഇനിയുള്ള പ്രതികരണം ഇങ്ങനെയായിരിക്കില്ലെന്നും ഇവര്‍ മുന്നറിയിപ്പും നൽകുന്നു.

അതേസമയം 2021ൽ അല്ലുവിന് മികച്ച നടനുള്ള ദേശീയ അവാർഡും ചിത്രമായിരുന്നു പുഷ്പ അത് നേടിയെടുതതിനെ കുറിച്ചുളള ഓർമ്മകളാണ് താരം പങ്കുവെയ്ക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു തെലുങ്ക് നടൻ ഈ പുരസ്കാരം നേടുന്നത്. മികച്ച നടനുള്ള ദേശീയ അവാർഡ് പട്ടിക പരിശോധിച്ചപ്പോൾ ഒരു തെലുങ്ക് നടനും ഇതുവരെ ആ പുരസ്കാരം ലഭിച്ചിട്ടില്ലെന്ന് മനസ്സിലായി. അത് മാറ്റാന്‍ തീരുമാനിച്ചു, അങ്ങനെയാണ് അവാർഡ് നേടിയെടുത്തത് എന്നും അല്ലു അര്‍ജുന്റെ ഓരു പ്രമോ വീഡിയോയില്‍ പറയുന്നു.

അല്ലുവിന്‍റെ വാക്കുകള്‍ തെലുങ്കില്‍ ഫാന്‍ ഫൈറ്റിന് തുടക്കമിട്ടുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അടുത്തിടെ അല്ലുവും മെഗ ഫാമിലി എന്ന് അറിയിപ്പെടുന്ന ചിരഞ്ജീവിയുടെ കുടുംബവും തമ്മിലുള്ള അകലം കൂടുതലാണെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഈ പ്രസ്താവന മെഗ ഫാമിലിയെ ലക്ഷ്യമാക്കിയാണെന്ന് കരുതി എക്സിലും മറ്റും മെഗ ഫാന്‍സ് അല്ലുവിനെതിരെ രംഗത്ത് എത്തിരിക്കുകയാണ്. അല്ലു അര്‍ജുന് തെലുങ്ക് സംസ്ഥാനങ്ങളില്‍ കാര്യമായ ഫാന്‍സ് ഇല്ലെന്നും. അയാളുടെ ഫാന്‍സില്‍ വലിയൊരു വിഭാഗം മെഗ കുടുംബത്തിന്‍റെതാണെന്നാണ് എന്ന വാദങ്ങളും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *