ശ്രീനഗര്‍: യഥാര്‍ത്ഥ ശരീഅത്ത് നിയമം അനുസരിച്ച് മാത്രം ഭരിക്കണമെന്ന് താലിബാനോട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ പൊതു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മെഹബൂബയുടെ പ്രസ്താവന.
താലിബാന്റെ മുന്‍കാല ചരിത്രം മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്നുള്ള കാര്യം അവര്‍ ഓര്‍മിക്കണം. അവര്‍ പറയുന്നതല്ലാത്ത, സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന യഥാര്‍ത്ഥ ശരീഅത്ത് നിയമമായിരിക്കണം താലിബാന് അനുസരിക്കേണ്ടത്. മറ്റു രാജ്യങ്ങളുമായി നല്ല ബന്ധങ്ങളുണ്ടാക്കാന്‍ ഇത് അനിവാര്യമാണ്,’ മെഹബൂബ മുഫ്തി പറഞ്ഞു.
താലിബാന് 90കളില്‍ നടത്തിയ രീതിയിലുള്ള നടപടികളുമായാണ് മുന്നോട്ട് പോവുന്നതെങ്കില്‍ അഫ്ഗാനിസ്ഥാന് മാത്രമല്ല ലോകത്തിനൊന്നാകെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും മെഹബൂബ മുഫ്തി കൂട്ടിച്ചേര്‍ത്തു
