കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍. കൊല്ലപ്പെട്ട താലിബാന്‍ സ്ഥാപക നേതാവ് മുല്ല ഒമറിന്റെ അടുത്ത അനുയായി ആയ മുല്ല ഹസന്‍ അഖുണ്ഡ് ആണ് ആക്ടിംഗ് പ്രധാനമന്ത്രി. മുല്ല ഒമറിന്റെ മകനായ മുല്ല മൊഹമ്മദ് യാക്കൂബ് ആണ് പ്രതിരോധമന്ത്രി. താലിബാന്‍…
Tag: thaliban
യഥാര്‍ത്ഥ ശരീഅത്ത് നിയമമായിരിക്കണം താലിബാന്‍ പിന്‍തുടരേണ്ടത്; ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി
ശ്രീനഗര്‍: യഥാര്‍ത്ഥ ശരീഅത്ത് നിയമം അനുസരിച്ച് മാത്രം ഭരിക്കണമെന്ന് താലിബാനോട് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ പൊതു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു മെഹബൂബയുടെ പ്രസ്താവന. താലിബാന്റെ മുന്‍കാല ചരിത്രം മനുഷ്യത്വത്തിനും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണെന്നുള്ള കാര്യം…
ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു ; താലിബാന്‍
കാബൂള്‍: അഫ്ഗാനില്‍ ഭരണം ആരംഭിച്ച താലിബാന്‍ അയല്‍ രാജ്യങ്ങളുമായി നയതന്ത്രബന്ധം നിലനിര്‍ത്താന്‍ നീക്കം ആരംഭിച്ചു. ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. സാംസ്‌കാരിക വാണിജ്യ രാഷ്ട്രീയ ബന്ധം തുടരുമെന്നാണ് താലിബാന്റെ പ്രസ്താവന. നേരത്തേ അഫ്ഗാനുമായി ഇന്ത്യയ്ക്ക് മികച്ച നയതന്ത്ര…
താനായിരുന്നു യുഎസ് പ്രസിഡന്റെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ഈയൊരു ദുരന്തം ഒരിക്കലും സംഭവിക്കരുതായിരുന്നു; ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍: താനായിരുന്നു യുഎസ് പ്രസിഡന്റെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. ഈയൊരു ദുരന്തം ഒരിക്കലും സംഭവിക്കരുതായിരുന്നു. ഞാനായിരുന്നു പ്രസിഡന്റെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. കാബൂളില്‍ രക്ഷാദൌത്യം പുരോഗമിക്കുന്നതിനിടെ ഭീകരാക്രമണമുണ്ടായ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത് രാജ്യത്തിന്…
അഫ്ഗാനിസ്ഥാനിലെ താലിബാന്റെ തിരിച്ചുവരവ്
സഞ്ജയ് ദേവരാജൻ മതം മനുഷ്യജീവന് ഭീഷണിയായി മാറുന്ന ഭീകരമായ അവസ്ഥയാണ് താലിബാനിലൂടെ നമുക്ക് കാണാവുന്നത്. 1996 ൽ അഫ്ഗാനിസ്ഥാൻ പിടിച്ചടക്കിയ താലിബാൻ മനുഷ്യത്വരഹിതമായ ഒരു ഭരണമാണ് 2001 വരെ തുടർന്നത്. അഫ്ഗാനിസ്ഥനിലെ ന്യൂനപക്ഷ വംശീയ വിഭാഗങ്ങൾ , സ്ത്രീകൾ കുട്ടികൾ, പുരോഗമന…
അമേരിക്ക വ്യോമാക്രമണത്തിന്; അഫ്ഗാന്‍ സൈന്യത്തിനു നല്‍കിയതും അല്ലാത്തതുമായ വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവ തകര്‍ക്കാന്‍ ആലോചന
താലിബാന്‍ പിടിച്ചെടുത്ത വിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, നൈറ്റ് വിഷന്‍ സംവിധാനങ്ങള്‍, ഡ്രോണുകള്‍, കവചിത വാഹനങ്ങള്‍ എന്നിവ തകര്‍ക്കാന്‍ അമേരിക്ക വ്യോമാക്രമണം നടത്തിയേക്കും. ഈ മാസം അവസാനത്തോടെ യുഎസ് സൈനികരെല്ലാം പിന്‍മാറിയതിന് ശേഷമാകും ആക്രമണം. നിരവധി അത്യാധുനിക വാഹനങ്ങളും ഹെലികോപ്റ്ററുകളും മറ്റു ആയുധങ്ങളും താലിബാന്റെ…
യുഎസ് സൈന്യം രൂപീകരിച്ച കോടിക്കണക്കിന് പേരുടെ ബയോമെട്രിക് വിവരങ്ങള്‍ താലിബാന്റെ കൈയ്യിലെന്ന് റിപ്പോര്‍ട്ട്
യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ബയോമെട്രിക് വിവരങ്ങളുടെ ശേഖരം താലിബാന്റെ കയ്യിലെന്ന് റിപ്പോര്‍ട്ട്. ഭീകരരുടെ വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചത്. പിന്നീട് യുഎസ് എംബസികളിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തവരുടെ വിവരങ്ങളും ഇതില്‍ ചേര്‍ത്തു.…
അഫ്ഗാനിസ്താനില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച പൗരന്മാര്‍ക്ക് നേരെ താലിബാന്‍ വെടിവെയ്പ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനില്‍ ദേശീയപതാകയുമായി സ്വാതന്ത്ര്യദിനം ആഘോഷിച്ച പൗരന്മാര്‍ക്ക് നേരെ താലിബാന്‍ വെടിവെയ്പ്പ് നടത്തിയതായി റിപ്പോര്‍ട്ട്. അസദാബാദിലും ജലാലാബാദിലും നടന്ന സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് നേരെയാണ് താലിബാന്റെ ആക്രമണം നടന്നത്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ ഒരാള്‍…
ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ വ്യാപാരം ബന്ധം താലിബാന്‍ അവസാനിപ്പിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്റെ വ്യാപാരം ബന്ധം താലിബാന്‍ അവസാനിപ്പിച്ചു. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും ഇറക്കുമതിയും നിലച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ചായ, കാപ്പി, പഞ്ചസാര, തുണി, സുഗന്ധവ്യജ്ഞനം, മരുന്ന് എന്നിവയാണ് ഇന്ത്യ അഫ്ഗാനിലേക്ക് കയറ്റി…
താലിബാന്‍ ഭീകരസംഘടന; വിലക്കേര്‍പ്പെടുത്തി ഫെയ്സ്ബുക്ക്
ന്യൂയോര്‍ക്ക്: താലിബാനും താലിബാന്‍ അനുകൂല പോസ്റ്റുകള്‍ക്കും ഫെയ്സ്ബുക്കിന്റെ വിലക്ക്. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വിലക്കേര്‍പ്പെടുത്തിയത.് എന്നാല്‍ താലിബാന്‍ അശയവിനിമയത്തിനായി ഫെയ്സ്ബുക്കിന്റെ മെസേജിങ് ആപ്പായ വാട്സ് ആപ്പ് ഉപയോഗിക്കുന്നത് തുടരുന്നതായാണ് റിപ്പോര്‍ട്ട്. അഫ്ഗാനിസ്താനിലെ സാഹചര്യം കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാട്സ് ആപ്പ്…
