കൊച്ചി: ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഇല്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വെബ്സൈറ്റ് വേണമെന്ന് സര്‍ക്കാരിനോടി ഹൈക്കോടതി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു
ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതിനാല്‍ പഠനം മുടങ്ങുന്നതായി അറിയിച്ചുകൊണ്ട് ഏഴു വിദ്യാര്‍ഥികാളാണ് കോടതിയെ സമീപിച്ചത്. ഇന്റര്‍നെറ്റ് ഇല്ലാത്തതിനാല്‍ തങ്ങളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നതായും കുട്ടികള്‍ കോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് വിഷയത്തില്‍ കോടതി ഇടപെട്ടത്.
സ്മാര്‍ട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിനാല്‍ കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കരുത്. പഠന സൗകര്യമില്ലാത്ത കുട്ടികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വെബ്സൈറ്റ് തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
