ന്യൂഡല്‍ഹി: സാംപിള്‍ പരിശോധനകള്‍ കുറഞ്ഞപ്പോള്‍ അവസാന ദിവസം രാജ്യത്തു സ്ഥിരീകരിച്ച പുതിയ കൊവിഡ് കേസുകളും കുറഞ്ഞു. 30,941 പുതിയ കേസുകളാണ് ഇന്നു രാവിലെ പുതുക്കിയ കണക്കില്‍ അവ സാന ദിവസം സ്ഥിരീകരിച്ചത്. ഇതില്‍ ഇരുപതിനായിരത്തിനടുത്തു കേസുകളും കേരളത്തിലാണ്. രാജ്യത്തു മൊത്തം ഇന്നലെ പരിശോധിച്ചത് 13.94 ലക്ഷം സാംപിളുകള്‍ ആക്റ്റിവ് കേസുകളിലും കുറവുണ്ടായിട്ടുണ്ട്. 3.70 ലക്ഷം ആക്റ്റിവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഇതില്‍ 2.09 ലക്ഷവും കേരളത്തില്‍.
അവസാന ദിവസം 350 പേര് കൂടി മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 4,38,560 ആയിട്ടുണ്ട്. ഇതില്‍ 1.37 ലക്ഷവും മഹാരാഷ്ട്രയിലാണ്. എന്നാല്‍, അവസാന ദിവസത്തെ മരണസംഖ്യയില്‍ ഒന്നാം സ്ഥാനത്തു കേരളം തന്നെയാണ് 132 പേരുടെ മരണം കൂടി കേരളത്തില്‍ രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത് 3,27,68,880 പേര്‍ക്കാണ്. ഇതില്‍ 3,19,59,680 പേര് രോഗമുക്തരായി. മരണനിരക്ക് 1.34 ശതമാനത്തില്‍ തുടരുന്നു.
അതേസമയം, 97.53 ശതമാനമായിട്ടുണ്ട് റിക്കവറി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ദേശീയതലത്തില്‍ 2.22 ശതമാനമാണ്. പ്രതിവാര നിരക്ക് 2.51 ശതമാനവും. അതേസമയം കേരളത്തില്‍ 16.74 ശതമാനം പോസിറ്റിവിറ്റി നിരക്കുണ്ട് അവസാന ദിവസം. ഇതുവരെ 64.05 കോടി വാക്സിന് ഡോസുകള്‍ രാജ്യത്തു വിതരണം ചെയ്തു കഴിഞ്ഞതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
