കണ്ണൂര്‍; അപൂര്‍വ്വ രോഗം ബാധിച്ച് ചികിത്സയിലായ ഒന്നരവയസ്സുകാരന് മുഹമ്മദിന്റെ ചികിത്സയ്ക്കാവശ്യമായ 18 കോടി രൂപ അക്കൗണ്ടിലെത്തി. കുട്ടിക്ക് സഹായം നല്‍കണം എന്നാവശ്യപ്പെട്ട് കേരളം ഒന്നാകെ കൈകോര്‍ത്തതിന്റെ ഭാഗമായി ലോകമെമ്പാടുമുള്ളവരുടെ സഹായം മുഹമ്മദിനേയും കുടുംബത്തേയും തേടി എത്തുകയായിരുന്നു.
ഇനി ആരും പണം അയയ്ക്കേണ്ടതില്ലെന്നും കുടുംബം പറഞ്ഞു
പേശികളെ ക്ഷയിപ്പിക്കുന്ന സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. ഒന്നരവയസുകാരന് മുഹമ്മദിന് ജീവിതത്തിലേക്ക് തിരികെയെത്തണമെങ്കില്‍ ഈ വിലകൂടിയ മരുന്ന് കിട്ടിയാലേ സാധിക്കൂ. ഈ മരുന്ന് ഇന്ത്യയിലെത്തണമെങ്കില്‍ 18 കോടി രൂപ ചെലവ് വരും. ഇതാണ് ഇപ്പോള്‍ സുമനസ്സുകളുടെ സഹായത്തോടെ ഫലം കണ്ടിരിക്കുന്നത്.
റഫീഖിന്റെ മൂത്ത മകള്‍ അഫ്രയ്ക്കും ഇതേ അട്രോഫി രോഗമാണ്. ഒന്ന് അനങ്ങാനാകാതെ പതിനാല് കൊല്ലമായി വീല്‍ചെയറില്‍ കഴിയുന്ന അഫ്ര നിലവിലെ മുഹമ്മദിന്റെ സ്ഥിതിയില്‍ ആശങ്കയിലായിരുന്നു. നിരവധിപേരാണ് നേരിട്ട് വിളിച്ചു സഹായം അറിയിച്ചതെന്ന് മുഹമ്മദിന്റെ മാതാപിതാക്കള്‍ പറഞ്ഞു.എല്ലാവരോടും നന്ദിയുണ്ടെന്നും മാതാപിതാക്കള്‍ പറഞ്ഞു.
