‘വിസ്മയ ചിത്രങ്ങള്‍’ പ്രകാശനം ചെയ്തു


തിരൂര്‍ : മേലേപ്പാട്ട് സുബൈദ ടീച്ചറുടെ വിസ്മയ ചിത്രങ്ങള്‍ എന്ന ഗണിത ശാസ്ത്ര പുസ്തകം രാജന്‍ കരുവാരക്കുണ്ട് പ്രകാശനം ചെയ്തു. പ്രമീള ടീച്ചര്‍ പുസ്തകം ഏറ്റുവാങ്ങി. തിരൂര്‍ഗവ: ബോയ്‌സ് ഹൈസ്‌കൂള്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ടി.കെ. ബോസ് സ്വാഗതം പറഞ്ഞു.

പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ ആധ്യക്ഷം വഹിച്ചു. റിട്ടയേര്‍ഡ് എ ഇ ഒ പി.പി. നരേന്ദ്രന്‍ പുസ്തക പരിചയം നടത്തി. വീരാന്‍ അമരിയില്‍, രഹ്‌ന ടീച്ചര്‍, ദിനേശന്‍ മാഷ് സുനിത, ശശി, മുനീറ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *