മലപ്പുറം : കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ അധികാരവും വിഭവങ്ങളും പങ്കുവെക്കുന്നതില്‍, ഭരണഘടനയെ നോക്കുകുത്തിയാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും, ഭരണഘടനയെ സംരക്ഷിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ ഇരുട്ടിലാണെന്നും മുന്‍ കൃഷി വകുപ്പ് മന്ത്രി വി. എസ് സുനില്‍കുമാര്‍.
ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ സമ്മേളനം മലപ്പുറത്ത് താജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറലിസം പോലുള്ള ഭരണഘടനാമൂല്യങ്ങളെ അവഗണിയ്ക്കുന്നത് സംസ്ഥാനങ്ങളിലെ സിവില്‍ സര്‍വ്വീസിന് മാത്രമല്ല, പൊതുസമൂഹത്തിനും ക്ഷേമ രാഷ്ട്രത്തിനും ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കണ്‍കറന്റ് ലിസ്റ്റിലും സ്റ്റേറ്റ് ലിസ്റ്റിലും ഉള്‍പ്പെട്ട വിഷയങ്ങളില്‍ യൂണിയന് സര്‍ക്കാര്‍ ഏകപക്ഷീയമായി കൈ കടത്തുന്നു. ഇത്തരം വിഷയങ്ങളില്‍ നിരന്തരം കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ബന്ധിതരാകുന്നത് ഫെഡറലിസത്തിന്റെ തകര്‍ച്ചയെയാണ് കാണിക്കുന്നത്.

രാജ്യത്ത് അഴിമതി വളര്‍ന്നു വരികയാണ്. തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ക്ക് പണവും കിറ്റും നല്‍കുന്നത് അഴിമതിയുടെ ഉയര്‍ന്ന രൂപമാണ്. ഇതിനെ ഇലക്ഷന് കമ്മീഷന് കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജോയിന്റ് കൗണ്‍സില്‍ മലപ്പുറം ജില്ലാ പ്രസിഡന്റ് എ.പി കുഞ്ഞാലിക്കുട്ടി പതാക ഉയര്‍ത്തിയതോടെ സമ്മേളനത്തിന് തുടക്കമായി. എ.പി കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു.
ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ചെയര്മാന് എസ്. സജീവ് സംഘടനാ റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി എസ്. മോഹനന് ജില്ലാ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. പി.പി ബാലകൃഷ്ണന്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി കെ. മുകുന്ദന്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. രാകേഷ് മോഹന്‍, സംസ്ഥാന ട്രഷറര്‍ എം.എസ് സുഗൈത കുമാരി, ആള് കേരളാ സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് (എ.കെ.എസ്.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.എം ആശിഷ്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ.സി സുരേഷ് ബാബു, എന്‍. പി സലീം, പി. ഷാനവാസ്, കേരളാ ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്(കെ.ജി.ഒ.എഫ്) ജില്ലാ പ്രസിഡന്റ് ടി. നജ്മുദ്ദീന്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയംഗം എം. ഗിരിജ, സുധാകരന് പിള്ള, ജിസ്മോന് പി വര്‍ഗ്ഗീസ്, രാജന്. കെ, സുജിത്ത് കുമാര്‍. കെ, കവിത സദന്, അഷിത.സി എന്നിവര്‍ പ്രസംഗിച്ചു.

പ്രസിഡന്റ് :
എ പി കുഞ്ഞാലിക്കുട്ടി

സെക്രട്ടറി:
എസ് മോഹനന്
സംഘാടക സമിതി ചെയര്മാന് വി. ചക്രപാണി സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി പ്രസന്നകുമാര്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എ.പി കുഞ്ഞാലിക്കുട്ടി (ജില്ലാ പ്രസിഡന്റ്), എസ്. മോഹനന് (ജില്ലാ സെക്രട്ടറി), എ.എസ് ശ്യാംജിത്ത് (ജില്ലാ ട്രഷറര്‍), കെ.സി ശബരിഗിരീഷ്, കവിത സദന്, രാജന്.കെ (വൈസ് പ്രസിഡന്റുമാര്‍) അനന്തന് കാട്ടയില്‍, വി. ചക്രപാണി, കെ.സുജിത് കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍)
