മസ്ക് ഒഴിയുന്നു; ട്രപ് ഇനി ഒറ്റക്കോ ?

അമേരിക്കയിൽ ട്രംപിന്റെയും മസ്കിന്റെയും ചങ്ങാത്തത്തിൽ വിരിഞ്ഞത് വലിയ രാഷ്ട്രീയ മാറ്റങ്ങളായിരുന്നു. എന്നാൽ ഈ കൂട്ട്കെട്ട് ഇനി അധികനാൾ ഇല്ല എന്നാണ് പുറത്ത് വരുന്ന വിവരം. ട്രംപിനെ അധികാരത്തിലെത്തിക്കാൻ കോടിക്കണക്കിന് ഡോളറാണ് മസ്‌ക് ചെലവിട്ടത്. ഇതിന് പ്രത്യുപകാരമായി അമേരിക്കൻ സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി-ഡോജ്) തലപ്പത്ത് മസ്‌കിനെ അവരോധിക്കുകയും ചെയ്തു. സർക്കാർ ചെലവുകൾ നിയന്ത്രിക്കാനാണ് ഈ വകുപ്പ് രൂപകരിച്ചത്.ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് ഉൾപ്പെടെ സർക്കാർ ചെലവുകൾ കുറയ്ക്കാൻ മസ്‌ക് സ്വീകരിച്ച പരിഷ്‌കരണ നടപടികൾ വലിയ വിമർശനം നേരിട്ടിരുന്നു. ഇപ്പോഴിതാ കാര്യക്ഷമതാ വകുപ്പിന്റെ നേതൃസ്ഥാനത്തു നിന്നും മെയ് അവസാനത്തോടെ മസ്‌ക് ഒഴിയുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ചെലവ് ചുരുക്കൽ പരിഷ്‌കാരങ്ങളിലൂടെ യുഎസിന്റെ ധനക്കമ്മി ഒരു ലക്ഷം കോടി ഡോളർ കുറച്ചശേഷമാകും പടിയിറക്കമെന്നാണ് റിപ്പോർട്ടുകൾ.അമേരിക്കയുടെ ധനക്കമ്മി ഒരു ട്രില്യൺ ഡോളറായും ചെലവ് ഏകദേശം ആറ് ട്രില്യൺ ഡോളറായും കുറച്ചുവെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്ലയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മസ്‌ക് സ്ഥാനം ഒഴിയുന്നതെന്നത് ശ്രദ്ധേയമാണ്. ടെലിവിഷൻ മാധ്യമമായ ഫോക്‌സ് ന്യൂസിന്റെ പ്രത്യേക പരിപാടിയിലാണ് മസ്‌ക്കിന്റെ വെളിപ്പെടുത്തൽ.

പതിനായിരത്തിലധികം ജീവനക്കാരെയാണ് മസ്‌കിന്റെ തീരുമാനപ്രകാരം പിരിച്ചുവിട്ടത്. പല തീരുമാനങ്ങൾക്കുമെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. ജീവനക്കാരെ പിരിച്ചുവിടൽ, ആസ്തി വിൽപ്പന, കരാർ റദ്ദാക്കൽ എന്നീ നടപടികളിലൂടെ മാർച്ച് 24 വരെ 115 ബില്യൺ ഡോളർ ലാഭിക്കാൻ കഴിഞ്ഞുവെന്നും മസ്‌ക് അവകാശപ്പെടുന്നു. തന്റെ ടീം പ്രതിദിനം നാല് ബില്യൺ ഡോളർ സമ്പാദിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട മസ്‌ക് 130 ദിവസത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളർ കമ്മി കുറയ്ക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പാക്കിയെന്നും പറഞ്ഞു. അതിനാൽ മെയ് അവസാനത്തോടെ ഏജൻസിയുടെ പ്രവർത്തനം അവസാനിപ്പിച്ചേക്കുമെന്നും മസ്‌ക് സൂചിപ്പിച്ചു.

കഴിഞ്ഞ മാസം, ടെസ്ലയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. മസ്‌കിന്റെ സ്വന്തം ആസ്തിയിലും ഇടിവുണ്ടായിട്ടുണ്ട്. ഡോഗ് നിയമപരമായ അധികാരമില്ലാതെ പ്രവർത്തിച്ചുവെന്നും സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചുവെന്നും ആരോപിച്ച് നിരവധി കേസുകളും മസ്‌ക് നേരിടുന്നുണ്ട്.
മസ്‌ക്കിന്റെ മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങൾക്കെതിരേ വരും ദിവസങ്ങളിൽ
അമേരിക്കയിലും വിദേശങ്ങളിലുമുള്ള ടെസ്ല ഷോറൂമുകൾക്ക് മുന്നിൽ നൂറുകണക്കിന് പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *