സാബു എം ജേക്കബിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായൽ മുഖ്യമന്ത്രിയുടെ മകളെയും ഒരാഴ്ചക്കകം ജയിലിലാക്കും.

ട്വന്‍റി 20 പാർട്ടി നേതാവ് സാബു എം ജേക്കബ് മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് രംഗത്തെതി. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെയും ഒരാഴ്ചക്കകം ജയിലിലാക്കുമെന്നാണ് സാബു ജേക്കബ് വെല്ലുവിളിച്ചിരിക്കുന്നത്. അതിന് പറ്റിയ ആറ്റം ബോംബ് തന്‍റെ കയ്യിലുണ്ടെന്നും സാബു ജേക്കബ് മുന്നറിയിപ്പ് നൽകി. ലോക്സഭ തെരഞ്ഞെടുപ്പിലെ ട്വന്‍റി 20 പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ കിഴക്കമ്പലത്ത് വിളിച്ചുചേർത്ത മഹാസമ്മളനത്തിലാണ് പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബിന്‍റെ വെല്ലുവിളി ഉയർത്തിയത്. മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും തനിക്കറിയാം. അതുകൊണ്ട് തന്നെ എതിർക്കുന്ന എംഎൽഎയും പാർട്ടി പ്രവർത്തകരും സൂക്ഷിക്കണമെന്നും സാബു എം.ജേക്കബ് മുന്നറിയിപ്പു നൽകി‌ട്ടുണ്ട്.

പഞ്ചായത്തിലെ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ഒരു സമ്മേളനം നടത്തിയിരുന്നു. നമ്മുടെ പരിപാടി നടക്കുന്നതിനു രണ്ടാഴ്ച മുൻപാണ് അവിടെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്നുള്ള നവകേരള നടത്തിയത്. പക്ഷേ, ആദ്യം നമുക്ക് അനുമതി തന്ന പൊലീസ് തന്നെ, പിന്നീട് അനുമതി നിഷേധിച്ചു. ഈ ഗ്രൗണ്ടിൽ പുറമ്പോക്ക് സ്ഥലമുണ്ട് എന്നാണ് കാരണം പറഞ്ഞത്. കഴിഞ്ഞ ഒരാഴ്ചയായിട്ട് താൻ സ്ഥിരമായി പൊലീസ് സ്റ്റേഷനിലാണ്. തന്റെ പേരിൽ എത്ര ക്രിമിനൽ കേസുകളുണ്ടെന്ന് അറിയില്ല. പൊലീസ് വന്ന് അന്വേഷണം നടത്തും, എന്നെ ഏതു നിമിഷവും അറസ്റ്റ് ചെയ്യാം. കോടതിയിൽ പോയി സ്ഥിരമായിട്ട് എന്നെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവു വാങ്ങേണ്ട അവസ്ഥയിലാണ് ഇപ്പോൾ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. എന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓമനപ്പുത്രിയെ അകത്താക്കുമെന്നും ഇത് സ്വപ്നയുടെ കയ്യിലിരിക്കുന്ന ബോംബല്ല. സാബു ജേക്കബിന്റെ കയ്യിലിരിക്കുന്ന ബോംബാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നിലവിലുള്ള ഭരണ-പ്രതിപക്ഷ രാഷ്ട്രീയക്കാർ എല്ലാവരും സ്വാർഥരും അഴിമതിക്കാരുമാണ്. സ്വന്തം കുടുംബവും പാർട്ടിയും മാത്രമാണ് അവർക്ക് പ്രധാനം. അതുകൊണ്ട് തന്നെ എല്ലാ മുന്നണികളിലും വിശ്വാസം നഷ്ടപ്പെട്ട മലയാളികൾ ട്വന്റി20 പാർട്ടിയുടെ നന്മയുടെ രാഷ്ട്രീയത്തെ ഹൃദയത്തിൽ ഏറ്റുവാങ്ങുകയാണ്. കേരളത്തിലെ ജനങ്ങൾ പൂർണ്ണമായെരു രാഷ്ട്രീയമാറ്റത്തിന് തയാറെടുക്കുന്നു. ട്വന്റി20 പാർട്ടി ജനങ്ങളുടെ മാനിഫെസ്റ്റ് തയാറാക്കുകയാണ്. ട്വന്റി20 ഭരണമാതൃക ഇവിടെ പരീക്ഷിച്ചു വിജയിപ്പിച്ചതാണ്. പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമല്ല പറയുന്നതൊക്കെ ചെയുകയും അതെസമയം ചെയ്യാൻ പറ്റുന്നതുമാത്രമേ പറയുകയുമുള്ളൂ എന്നും സാബു വ്യാക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *