ബി ജെ പി യിൽ ചേർന്ന വൈദികനെ സഭയിൽ നിന്ന് പുറത്താക്കി

ഇടുക്കിയിൽ ബിജെപി
അംഗത്വം സ്വീകരിച്ച വൈദികനെതിരെ നടപടി. ഫാ. കുര്യാക്കോസ്
മറ്റത്തിനെ പള്ളിവികാരി ചുമതലയിൽ നിന്ന് താൽക്കാലികമായി
മാറ്റിയെന്ന് ഇടുക്കി രൂപത പ്രതക്കുറിപ്പിൽ വ്യക്തമാക്കി. കൊന്നത്തടി പഞ്ചായത്തിലെ മങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ വൈദികനാണ്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്.അജിയുടെ
സാന്നിധ്യത്തിലാണു വൈദികൻ ബിജെപി അംഗത്വം സ്വീകരിച്ചത്. ആദ്യമായാണ് ഒരു വൈദികൻ ബിജെപി
അംഗമാവുന്നത്. ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ്
ബിജെപി എന്ന് കരുതുന്നില്ലെന്നായിരുന്നു ഫാ.കുര്യാക്കോസിന്റെ പ്രതികരണം.

ബി ജെ പി കേരളത്തിൽ കച്ച മുറുക്കുമ്പോൾ ഇവിടുത്തെ മറ്റ് രാഷ്ട്രീയ പാർട്ടികൾ ഒന്ന് പേടിക്കുന്നത് നന്നായിരിക്കും. കാരണം പരസ്പരം കാട്ടിക്കൂട്ടുന്ന തെമ്മാടിത്തരങ്ങൾക്ക് ചോദ്യം ചെയ്യാൻ ഇവിടെ ആൾക്കാരുണ്ട് എന്ന ബോധ്യം വരും.ഇതിന് ഉദാഹരണമാണ് കരുവന്നൂരിലെ പ്രശ്നം.ബി ജെ പി യുടെ കേരളത്തിലെ മുഖമായ സുരേഷ് ഗോപി വിഷയത്തിൽ ഇടപെട്ട് കഴിഞ്ഞു.ഇതുമായി ബന്ധപ്പെട്ട പദയാത്രയിൽ രാഷ്ട്രീയമില്ലെന്ന് സുരേഷ് ​ഗോപി പറയുന്നു എങ്കിലും അദ്ദേഹത്തിന്റെ ഇടപെടൽ ബി ജെ പി ക്ക് കൂടുതൽ ഗുണമാകും.തന്റെ പദയാത്ര പാവപ്പെട്ടവന് വേണ്ടിയാണെന്നും സഹകരണ മേഖലയിലെ ദുരിതം ബാധിക്കപ്പെട്ടവർ തന്നോടൊപ്പം കൂടിയെന്നും സുരേഷ് ​ഗോപി പറഞ്ഞു. അവരുടെ കണ്ണീരിന്റെ വിലയ്ക്ക് സർക്കാർ മറുപടി പറയേണ്ടി വരുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

പാവങ്ങളുടെ പ്രശ്നത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ നിങ്ങളുടെ ഉറക്കം മാത്രമല്ല കിടക്ക തന്നെ നഷ്ടപ്പെടും മണിപ്പൂരും യു പി ഒന്നും നോക്കിയിരിക്കരുതെന്നും അത് നോക്കാൻ അവിടെ വേറെ ആണുങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പ്രജകളുടെ വിഷയത്തിൽ ഇടപെടണം. മണിപ്പൂരിലെ കള്ളത്തരം പുറത്തുവരും അതിനെതിരെ മുന്നോട്ട് വന്നവർ നാണിച്ച് തലകുനിക്കുന്നത് കേരളം കാണുമെന്നും സുരേഷ് ​ഗോപി പറഞ്ഞു.

പണം കവർന്ന കള്ളന്മാരെ തുറങ്കിലടയ്ക്കാതെ പാവങ്ങൾക്ക് അവരുടെ പണം തിരിച്ച് കിട്ടാതെ ബി ജെ പി പോരാട്ടം അവസാനിപ്പിക്കില്ല. ബി ജെ പിയുടെ സമരം രാഷ്ട്രീയ പ്രേരിതമല്ല. ഈ പദയിൽ എല്ലാ പാർട്ടിക്കാരമുണ്ട്. സഹകരണം മേഖലയെ സുതാര്യമാക്കാനും ശക്തിപ്പെടു‌ത്താനും ആണ് സുരേഷ് ​ഗോപി പദയാത്ര നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *