ചന്ദ്രയാൻ 3 ന്റെ വിജയത്തില്‍ ഐഎസ്ആര്‍ഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ചന്ദ്രയാൻ-3 ന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഐഎസ്ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബംഗളൂരില്‍ എത്തിയാണ് അദ്ദേഹം ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത്.ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞൻ എസ് സോമനാഥും ശാസ്ത്രജ്ഞരും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ ഇസ്ട്രാക് ക്യാമ്ബസിലേക്ക് സ്വീകരിച്ചത്. തങ്ങളുടെ നേട്ടങ്ങള്‍ അംഗീകരിക്കപ്പെടുകയാണെന്ന് തോന്നിയതായി ശാസ്ത്രജ്ഞ പ്രിയങ്ക മിശ്ര വ്യക്തമാക്കി. ഐഎസ്ആര്‍ഒയുടെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററില്‍ പ്രൊപ്പല്‍ഷൻ മൊഡ്യൂളുകള്‍ക്കും ലാൻഡര്‍ വിക്രം, റോവര്‍ പ്രഗ്യാൻ എന്നിവയുടെ വികസിപ്പിക്കുന്നതില്‍ സുപ്രധാന പങ്കാണ് പ്രിയങ്ക മിശ്ര വഹിച്ചത്. പ്രധാനമന്ത്രി നാരി ശക്തിയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും ഇത് തങ്ങള്‍ക്ക് ഒരു പ്രചോദനമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.പ്രധാനമന്ത്രി തങ്ങളെ അഭിസംബോധന ചെയ്തതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇതൊരു ചരിത്ര സംഭവമാണ്. തങ്ങളെ വ്യക്തിപരമായി അഭിനന്ദിച്ചതിന് പ്രധാനമന്ത്രിയോട് നന്ദി പറയാൻ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ഇഎംഐഎംസി ചന്ദ്രയാൻ-3 പ്രോജക്ട് മാനേജര്‍ സൗജന്യ അറിയിച്ചു.
