ആളുകൾ പരസ്പരം വിവാഹം കഴിയുന്നതും കുടുംബജീവിതം നയിക്കുന്നതും പുതുമയുള്ള കാര്യമല്ല. ഒരാൾക്ക് ഒന്നിലേറെ ഭാര്യമാരുള്ളതും നമുക്കിടയിൽ അത്ര വലിയ കാര്യമായി കണക്കാക്കാൻ കഴിയില്ല. എന്നാൽ ഓരോ ഭാര്യമാരിലും എത്ര കുട്ടികൾ എന്നത് ഇവിടെ ഒരു ചിന്താവിഷയം ആകാറുണ്ട്. വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പാക്കിസ്ഥാനിൽ നിന്നും വരുന്നത്. ഇത് കേൾക്കുമ്പോൾ അത്ഭുതവും അതിനോടൊപ്പം സത്യമാണോ എന്ന് ആശങ്കയും നമ്മളിൽ ഉണ്ടാകുന്നു. പാക്കിസ്ഥാൻ സ്വദേശിയായ ഡോക്ടർക്ക് ഇപ്പോൾ മൊത്തം 60 കുട്ടികളുണ്ട്. 50 വയസ്സാണ് ഈ ഡോക്ടർക്ക് ഇപ്പോൾ. 60 കുട്ടികൾ എത്ര ഭാര്യമാരിൽ നിന്നാണ് ഉണ്ടായത് എന്ന് നിങ്ങൾക്കറിയാമോ. എന്നാൽ കേട്ടോളൂ ഇദ്ദേഹത്തിന് ആകെ മൂന്ന് ഭാര്യമാരാണ് ഉള്ളത്. തന്റെ അമ്പതാമത്തെ വയസ്സിൽ അറുപതാമത്തെ കുഞ്ഞിന് ജന്മം ഇദ്ദേഹം മറ്റൊരു സ്ത്രീയെ കൂടി വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ്. പാക്കിസ്ഥാൻ സ്വദേശിയായ ഈ ഡോക്ടർ ഇപ്പോൾ വലിയ സന്തോഷത്തിലാണ്. എന്തിനാണ് മറ്റൊരു സ്ത്രീയെ കൂടി വിവാഹം കഴിക്കുന്നത് എന്നറിയണ്ടെ.. തനിക്ക് ഇനിയും കൂടുതൽ കുട്ടികൾ വേണമെന്ന് അദ്ദേഹത്തിന്റെ ആഗ്രഹമാണ് ഇതിന് പിന്നിൽ. പാക്കിസ്ഥാനിലെ ക്വിറ്റയിലുള്ള കിഴക്കൻ ബൈപ്പാസിന് സമീപമാണ് ഇയാൾ താമസിക്കുന്നത്. സർദാറിന്റെ ഈ വലിയ കുടുംബം നാട്ടിലെങ്ങും വളരെയധികം പ്രശസ്തമാണ്. പാക്ക് ഡോക്ടറായ സർദാർ ജൻ മുഹമ്മദ് ഖാൻ ഗില്‍ജയാണ് താൻ വീണ്ടും അച്ഛനായതിന്റെ വിശേഷം സമൂഹം മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഹാജി ഖുഷ്ൽ ഖാൻ എന്നാണ് കുഞ്ഞിന് ഇദ്ദേഹം നൽകിയ പേര്. തന്റെ കുടുംബം ഇനിയും വലുതാക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് ബിബിസിക്ക് നൽകിയ ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞു. അതിനുവേണ്ടിയാണ് താൻ ഇപ്പോൾ നാലാമത് ഒരു വിവാഹം കഴിക്കുന്നത് എന്നും ഇയാൾ പറഞ്ഞു. തന്റെ വീടിനു സമീപമായി ഒരു ക്ലിനിക് നടത്തിവരികയാണ് ഇദ്ദേഹം.
