മുസ്ലിംലീഗിൽ അംഗത്വം എടുത്ത് മമ്മൂട്ടിയും, ആസിഫലിയും,ഷാരൂഖാനും..അമ്പരപ്പിൽ നേതാക്കൾ

സിനിമാതാരങ്ങൾ പാർട്ടിയിൽ പ്രവർത്തിക്കുന്നത് അത്ര വലിയ പുതുമയുള്ള കാര്യമൊന്നുമല്ല. ഓരോ താരങ്ങളും ഓരോ പാർട്ടി തിരഞ്ഞെടുക്കുമ്പോൾ ജനങ്ങളും തെല്ല് ആകാംക്ഷ യോടാണ് അത് നോക്കി കാണാറുള്ളത്. എന്നാൽ ഇക്കഴിഞ്ഞ ദിവസം തങ്ങളുടെ പാർട്ടി അംഗത്വ ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതൃത്വം . എന്താണ് കാരണമെന്നോ .
സമൂഹത്തെ അറിയപ്പെടുന്ന ചില വ്യക്തികൾ തങ്ങളുടെ പാർട്ടി അംഗത്വം സ്വീകരിച്ചിരിക്കുന്നു. ഇത് എങ്ങനെയാണെന്ന് നേതാക്കൾക്ക് പോലും ഒരു പിടിയും കിട്ടിയില്ല എന്നതാണ് യഥാർത്ഥ വസ്തുത. അംഗങ്ങൾ ആരാണെന്ന് കേട്ടാൽ നിങ്ങളും ഒന്ന് ഞെട്ടും എന്നുറപ്പ്. സാക്ഷാൽ ഷാരൂഖാനും, ആസിഫയും മമ്മൂട്ടിയും,മിയ ഖലീഫയും വരെ മുസ്ലീം ലീഗിൽ അംഗത്വം എടുത്തിരിക്കുന്നു. തിരുവനന്തപുരം നിയമം മണ്ഡലത്തിലെ കളിപ്പാൻ കുളം വാർഡിൽ നിന്നാണ് ഇവർ പട്ടികയിൽ അംഗത്വം സ്വീകരിച്ചത് എന്നത് നർമ്മം തുളുമ്പുന്ന പ്രധാന വാർത്തയാണ്.ഇക്കഴിഞ്ഞ 31നാണ് കേരളത്തിലെ മുസ്ലിംലീഗിന്റെ പാർട്ടി അംഗത്വ വിതരണം അവസാനിച്ചത്. വീടുകൾ തോറും കയറിയിറങ്ങി പാർട്ടി അംഗത്വം എടുക്കാൻ ആണ് നേതൃത്വം അന്ന് നിർദ്ദേശിച്ചത്. ഇങ്ങനെ അംഗങ്ങളാകുന്നവരുടെ പേരും ആധാർ നമ്പരും തിരിച്ചറിയൽ കാർഡും ഫോൺ നമ്പരും അപ്‌ലോഡ് ചെയ്യണം. ഇതിനെല്ലാമായി ഓരോ വാർഡിനും ഓരോ പാസ്സ്‌വേർഡും നൽകിയിരുന്നു. പിന്നീട് ഇത് തുറന്നു പരിശോധിക്കാൻ ഐടി കോഡിനേറ്റർക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഇങ്ങനെ ഓൺലൈൻ വഴി അംഗത്വമെടുത്തവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് പാർട്ടി നേതൃത്വം ഞെട്ടിപ്പോയത്. പാർട്ടി അംഗങ്ങൾ തന്നെയാണ് സാധാരണയായി അംഗത്വം വിതരണം നടത്താറുള്ളത്. എന്നാൽ ആൾബലമില്ലാത്ത സ്ഥലത്ത് കമ്പ്യൂട്ടർ സെന്ററുകളിൽ ഏൽപ്പിച്ചവരും ഉണ്ടെന്ന് ചില നേതാക്കൾ പറയുന്നു. എന്നാൽ ഈ സിനിമ താരങ്ങളുടെ അംഗത്വം തങ്ങൾക്ക് പറ്റിയ പിഴവാണെന്നാണ് നേതൃത്വം കരുതുന്നത്. ഡിസംബർ 31ന് പാർട്ടി അംഗത്വം പൂർത്തിയായപ്പോൾ തലസ്ഥാനത്ത് 59551 പാർട്ടി അംഗങ്ങൾ ഉണ്ട്. സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33ലക്ഷം ആയെന്നാണ് പുറത്തുവരുന്ന പുതിയ കണക്കുകൾ.
2016 നേക്കാൾ 2.33ലക്ഷം അംഗങ്ങളുടെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
പാർട്ടിയിൽ അംഗത്വം എടുത്തവരിൽ പകുതിയിലേറെയും സ്ത്രീകൾ ആണെന്നാണ് അവകാശപ്പെടുന്നത്
സംഭവം ശ്രദ്ധയിൽപ്പെട്ടതും അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും തിരുവനന്തപുരം ജില്ല റിട്ടേണിംഗ് ഓഫീസറുമായ സിപി ബാവ ഹാജി അറിയിച്ചു. വട്ടിയൂർക്കാവ് പാളയം എന്നീ സ്ഥലങ്ങളിൽ അംഗത്വ വിതരണത്തിൽ ക്രമക്കേട് നടന്നതായാണ് ഒരു വിഭാഗം ഇതേ കുറിച്ച് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *