മനുഷ്യന്മാരുടെ മണ്ടത്തരങ്ങൾക്കും ബുദ്ധിശൂന്യതയ്ക്കും എത്ര വിവരം ഉണ്ടെങ്കിലും വിദ്യാഭ്യാസം ഉണ്ടെങ്കിലും ഒരു അറുതിയും വരാൻ പോകുന്നില്ല എന്നത് ഉറപ്പാണ്. ചിലതെല്ലാം ആളുകൾ ചെയ്തുകൂട്ടുന്നത് കാണുമ്പോൾ ആർക്കാണ് യഥാർത്ഥത്തിൽ ഭ്രാന്ത് എന്ന് തോന്നി പോകാറുണ്ട്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ കൊല്ലും കൊലയും നമുക്കിടയിൽ സജീവമാകുമ്പോൾ ഇത്തരം വാർത്തകൾക്കും ഇവിടെ ഒരിടമുണ്ട്.സംഭവം നടക്കുന്നത് ഇന്ത്യയിലോ കേരളത്തിലോ അല്ലെങ്കിൽ പുറത്ത് ഏത് രാജ്യത്തോ ആയിക്കോട്ടെ ബുദ്ധി ശൂന്യത എന്നതിന് മറ്റൊരു അർത്ഥം നിർവചിക്കാൻ ആകില്ല.
ഇത് നടക്കുന്നത് അങ്ങ് ബെയ്ജിങ്ങിൽ ആണ്. ഭാഗ്യം വരാൻ വേണ്ടി 12.5 ടൺ മത്സ്യം തടാകത്തിൽ തള്ളിയിരിക്കുകയാണ് ഒരു യുവതി.
ഭാഗ്യം വരുമെന്ന് വിശ്വസിച്ച് 12.5 ടൺ ക്യാറ്റ് ഫിഷുകളെ തടാകത്തിലേക്ക് തള്ളിയ ചൈനീസ് യുവതിക്കെതിരെ പൊതുതാത്പര്യ ഹർജി പ്രകാരം കേസ് എടുത്തിരിക്കുകയാണ് പോലീസ്.
ജിയാംഗ്ലു പ്രവിശയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഷൂ എന്ന് പേരുള്ള യുവതി 90400 യുവാൻ ഏകദേശം 1084,800 രൂപ മുടക്കിയാണ് വിദേശയിനം ക്യാറ്റ് ഫിഷുകളെ വാങ്ങിയത്. ഭാഗ്യം വരുമെന്ന് ബുദ്ധമത വിശ്വാസി അടിസ്ഥാനമാക്കി ഈ മത്സ്യങ്ങളെ യുവതി ചാഗ്ഷൂ നഗരത്തിലെ ഒരു പ്രധാന തടാകത്തിലേക്ക് സ്വതന്ത്രരാക്കി വിട്ടു. എന്നാൽ തടാകത്തിന്റെ പരിസ്ഥിതിയോട് ഇണങ്ങിച്ചേരാൻ ആകാതെ കാറ്റ് ഫിഷുകൾ എല്ലാം ഉടൻതന്നെ കൂട്ടത്തോടെ ചത്തുപൊങ്ങി.
യുവതിയുടെ പ്രവർത്തിക്കെതിരെ പ്രാദേശിക ഭരണകൂടം രംഗത്തെത്തി.
10 ദിവസം കൊണ്ടാണ് പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയ ശുചീകരണ തൊഴിലാളികൾ ഈ മത്സ്യങ്ങളെ തടാകത്തിൽ നിന്നും നീക്കം ചെയ്തത്. ക്ലാരിയസ് ജീനസിൽപ്പെട്ട ക്യാറ്റ് ആയിരുന്നു തടാകത്തിലേക്ക് യുവതി ഇറക്കിവിട്ടത്. വളരാൻ പറ്റുന്ന സാഹചര്യത്തിൽ പെട്ടെന്ന് വളർന്നു വലുതാകുന്ന ഫിഷുകള് ആണിവ.
2021 ഡിസംബറിൽ ആയിരുന്നു സംഭവങ്ങൾ നടന്നത്. എന്നാൽ കഴിഞ്ഞ സെപ്റ്റംബറിൽ ആണ് യുവതിക്കെതിരെ കേസെടുത്തത്. ക്യാറ്റ് ഫിഷുകളെ താരതമ്യേന കുറഞ്ഞ വിലയ്ക്ക് യുവതിക്ക് വിദ്യാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. രണ്ടുപേരും 90000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാവർക്കും നല്ലത് വരണമെന്ന് ആഗ്രഹിച്ചാണ് താൻ അങ്ങനെ ചെയ്തത് എന്നും താൻ ഇക്കാര്യത്തിൽ നിരപരാധി ആണെന്നും യുവതി പറഞ്ഞു.
