നരേന്ദ്രമോദി ഭരണം വെറും വാഗ്ദാനങ്ങൾ മാത്രമാണ് 2022ൽ ജനങ്ങൾക്ക് നൽകിയത്. വീമ്പു പറച്ചിൽ മാത്രമേ പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളൂ. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കുന്നതിലും പൊതുജനക്ഷേമം സംബന്ധിക്കുന്നതിലും മോദി വെറും വാഗ്ദാനങ്ങൾ മാത്രം ജനങ്ങൾക്ക് നൽകി. എന്നാൽ 2022 ൽ ഇത് നടപ്പാക്കേണ്ടതായിരുന്നു. എല്ലാവർക്കും വീട്,എല്ലാ വീടുകളിലും ശൗചാലയം, രാജ്യത്തെ മുഴുവൻ വീടുകളിലും തടസ്സമില്ലാത്ത വൈദ്യുതി വിതരണം, പോഷകാഹാരം കുറവ് തുടച്ചുനീക്കുക തുടങ്ങി പല വമ്പൻ വാഗ്ദാനങ്ങളും മോദി സർക്കാർ നൽകിയിരുന്നു. എന്നാൽ ഇവ ഒന്നും തന്നെ നടപ്പിലാക്കിയില്ല എന്നാണ് സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. സാധാരണ ജനങ്ങളുടെ ജീവിതം ദുരിത പൂർണ്ണമാക്കുകയാണ് മോദി സർക്കാർ എന്നും സിപിഎം കുറ്റപ്പെടുത്തി. പല വർഗീയവൽക്കരണ ശ്രമങ്ങളും ഇവിടെ നടപ്പാക്കി. ഇവയെല്ലാം രാജ്യത്തെ വീണ്ടും അരക്ഷിതാവസ്ഥയിലേക്കാണ് തള്ളിവിടുന്നത് എന്നും , അതേസമയം കേരളം ഇന്ത്യയ്ക്ക് മാതൃകയാണ് എന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. വികസനത്തിന്റെ കാര്യത്തിൽ കേരളം ഇപ്പോൾ മുന്നിലാണ്. ജനങ്ങൾക്ക് എല്ലാപേർക്കും വീട്, ഇന്റർനെറ്റ് തുടങ്ങി പദ്ധതികളും ഇന്ത്യയിൽ 2022ൽ നടപ്പിലാക്കി. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ നിൽക്കുന്ന കേരളത്തിൽ ഇപ്പോൾ അത് പൂർണ്ണമായും തുടച്ചുനീക്കാനുള്ള പദ്ധതികൾ ഉടൻതന്നെ നടത്താനാണ് സർക്കാറിന്റെ തീരുമാനം. കള്ളപ്പണം വെളുപ്പിക്കാൻ എന്ന പേരിൽ ജനങ്ങൾ പല കോർപ്പറേറ്റ്സുകളെ രക്ഷിക്കാനും ആണ് നോട്ട് നിരോധനം കൊണ്ടുവന്നത്.എന്നാൽ ഇടതുപക്ഷം ജനങ്ങൾക്ക് വലിയ രീതിയിലുള്ള പദ്ധതികളാണ് നടപ്പിലാക്കി കൊടുത്തത്. ആറ് വർഷം കൊണ്ട് 2 ലക്ഷം പേർക്കാണ് പിണറായി സർക്കാർ പിഎസ്‌സി വഴി നിയമനം നൽകിയിരിക്കുന്നത് എന്നും കേന്ദ്രം വെറും പൊള്ളയായ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്നു എന്നും സിപിഎം നേതാക്കൾ ആരോപിച്ചു.
