നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നു. അജയ് രസ്‌തോഗി, എ എസ് ഓക് എന്നീ ജസ്റ്റിസ്മാരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ വാദം കോടതി തള്ളുകയായിരുന്നു.
മാര്‍ട്ടിന ജാമ്യം അനുവദിച്ചാല്‍ ഒന്നാംപ്രതി പള്‍സര്‍ സുനിയും കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു. അഞ്ചുവര്‍ഷമായി മാര്‍ട്ടിന്‍ ജയിലില്‍ കഴിയുകയാണെന്നും മറ്റു പല പ്രതികള്‍ക്കും ജാമ്യം ലഭിച്ചെന്നും കോടതി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട ദിവസം, നടി വീട്ടില്‍ നിന്നും യാത്ര തിരിച്ച വാഹനമോടിച്ചത് മാര്‍ട്ടിന്‍ ആന്റണി ആണ്. അതുകൊണ്ട് കേസില്‍ മാര്‍ട്ടിന് പങ്കുണ്ടോ എന്നായിരുന്നു സര്‍ക്കാരിന്റെ വാദം
