തമ്പാനൂരിലെ കൊലപാതകം; പ്രതി,യുവതിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലചെയ്തു

സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ തമ്പാനൂരിലെ ഹോട്ടല്‍മുറിയില്‍ യുവതിയെ ഷാള്‍ ഉപയോഗിച്ചു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. കാട്ടാക്കട വീരണകാവ് ചാനല്‍കര മുറുക്കറ വീട്ടില്‍ എസ്.ഗായത്രിയെ ആണ് ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒപ്പം മുറിയെടുത്ത കൊല്ലം പരവൂര്‍ കോട്ടപ്പുറം ചെമ്പാന്‍തൊടി ജെ. പ്രവീണിനെ മണിക്കൂറുകള്‍ക്കുശേഷം കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായി തമ്പാനൂര്‍ പോലീസ് അറിയിച്ചിട്ടുണ്ട്.

പ്രവീണ്‍ താലികെട്ടുന്നത് ഉള്ള ദൃശ്യങ്ങള്‍ ഗായത്രി സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു അതും വിവാഹം കഴിക്കണമെന്ന് ഗായത്രിയുടെ നിര്‍ബന്ധമാണ് ഇരുവരും തമ്മില്‍ വഴക്കിടാനും കൊലപാതകത്തിലേക്ക് എത്താനും കാരണമായതെന്ന് പ്രവീണ്‍ പോലീസിനോട് പറഞ്ഞു. ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്.
പ്രവീണും ഗായത്രിയും നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞ് പ്രവീണിന്റെ ഭാര്യ ജ്വല്ലറിയില്‍ എത്തി ബഹളം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഗായത്രി ജോലി രാജി വെച്ചെങ്കിലും ബന്ധം തുടരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *