കിടക്കുന്നത് നാല് കട്ടിലിൽ, ആശുപത്രിയിൽ ചെലവഴിച്ചത് 18 മാസം, ബ്രിട്ടണിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു

ലണ്ടൻ: ബ്രിട്ടണിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി അന്തരിച്ചു. 37 വയസുകാരനായ മാത്യു ക്രോഫോർ‌ഡാണ് കഴിഞ്ഞ ദിവസം മരിച്ചത്. 350 കിലോ​ഗ്രാമായിരുന്നു അദ്ദേഹത്തിന്റെ ഭാരം. മാത്യു 18 മാസത്തോളം ആശുപത്രിയിൽ ചിലവഴിച്ച് വാർത്ത സൃഷ്‌ടിച്ചിരുന്നു . നാല് കിടക്കയോളം വേണമായിരുന്നു മാത്യുവിന് കിടക്കാൻ. ഇതാണ് ശ്രദ്ധ നേടാൻ കാരണമായത്.

രക്തദൂഷ്യവും ഹൃദയാഘാതവുമാണ് മാത്യുവിന്റെ മരണത്തിലേക്ക് നയിച്ചത്. 2018ൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മാത്യുവിന് 55 സ്‌റ്റോൺ ഭാരമുണ്ടെന്ന് കണ്ടെത്തിയത്. ശരീരഭാരം വർദ്ധിച്ചതിനെത്തുടർന്ന് ഭാരം കുറയ്‌ക്കുന്നവർക്കുള‌ള കൂട്ടായ്‌മയിൽ മാത്യു അങ്കമായിരുന്നു. എന്നാൽ പിന്നീട് ഭാരം കുറഞ്ഞതായി സൂചനയില്ല.65 സ്‌റ്റോൺ(412 കിലോ) ഭാരമുണ്ടായിരുന്ന ബാരി ഓസ്‌റ്റിൻ എന്ന 52കാരനായിരുന്നു മുൻപ് ബ്രിട്ടണിലെ ഏറ്റവും ഭാരമേറിയയാൾ. എന്നാൽ പിന്നീട് ഇദ്ദേഹം ഭാരം കുറച്ചു. കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം അന്തരിച്ചു. തുട‌‌ർന്നാണ് മാത്യു ബ്രിട്ടണിലെ ഏറ്റവും ഭാരമേറിയയാളായത്.

Leave a Reply

Your email address will not be published. Required fields are marked *