കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു

കര്‍ണാടക: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവച്ചു. മന്ത്രിസഭ രണ്ട് വര്‍ഷം തികയുന്ന ദിവസം തന്നെയാണ് രാജി. യെദ്യൂരപ്പ വൈകിട്ട് നാല് മണിയ്ക്ക് ഗവര്‍ണറെ കാണും. രാജി പ്രഖ്യാപനം ഉപാധികളോടെ.

കര്‍ണാടകയില്‍ ബിജെപി വളര്‍ന്നു. എനിക്ക് എപ്പോഴും അഗ്‌നിപരീക്ഷയായിരുന്നു. ഈ രണ്ടുവര്‍ഷം അത് കോവിഡിന്റെ രൂപത്തിലായിരുന്നു. ഉച്ചകഴിഞ്ഞ് ഞാന്‍ രാജിവയ്ക്കും’ -കണ്ണീരോടെ യെഡിയൂരപ്പ പറഞ്ഞു.

മക്കളായ ബി വൈ വിജയേന്ദ്രയെ ഉപമുഖ്യമന്ത്രി സ്ഥാനത്തും ബി വൈ രാഘവേന്ദ്രയെ മന്ത്രിസഭയിലും പരിഗണിക്കണമെന്നാണ് യെദ്യൂരപ്പ മുന്നോട്ടുവച്ച പ്രധാന ആവശ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയിലും അമിത് ഷായിലും ജെ പി നദ്ദയിലും തനിക്ക് വിശ്വാസമുണ്ടെന്നും രാജിക്കാര്യത്തില്‍ കേന്ദ്രമാണ് തീരുമാനമെടുക്കേണ്ടതെന്നും യെദ്യൂരപ്പ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

2023 നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചനകള്‍ കേന്ദ്രം തുടങ്ങുന്നത്.
യെഡിയൂരപ്പയെ മാറ്റുന്നതിന് എതിരായി, സംസ്ഥാനത്തെ പ്രമുഖരായ ലിംഗായത്ത് സമുദായം മുന്നോട്ടുവന്നിരുന്നു. സമുദായ നേതാക്കള്‍ പരസ്യമായി രംഗത്തുവരികയും പാര്‍ട്ടിക്കു മുന്നറിയിപ്പു നല്‍കിയിട്ടും നേതൃമാറ്റത്തിന്റെ കാര്യത്തില്‍ ബിജെപി നേതൃത്വം പിന്നോട്ടുപോവാന്‍ തയാറായില്ല.

Leave a Reply

Your email address will not be published. Required fields are marked *