റിപ്പോർട്ടർ ചാനലും മൂട്ടിൽ മരം മുറിക്കേസും തമ്മിലെന്ത് ബന്ധം ?

ബുധനാഴ്ച ഒരു പ്രമുഖ ചാനല്‍ ചര്‍ച്ചക്കിടയില്‍ സ്മൃതി പരുത്തിക്കാട് സിപിഎം നേതാവ് എന്‍ വി വൈശാഖനോട് പറഞ്ഞത് രണ്ട് ദിവസം കഴിഞ്ഞാല്‍ മൂട്ടില്‍ മരം മുറിക്കേസിന്റെ വിധി വരും അപ്പോള്‍ നമുക്ക് ഒന്ന് ഇരിക്കണം എന്നാണ് .ചാനല്‍ ഉടമകള്‍ മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളല്ലേ എന്നാ സിപിഎം നേതാവ് എന്‍ വി വൈശാഖന്റെ ചോദ്യത്തോടായിരുന്നു പ്രതികരണം. അത്രയും ഉറച്ച ആത്മവിശ്വാസത്തോടെ അവതാരിക പറയണമെങ്കില്‍ അതിനര്‍ത്ഥം വിധി വിലക്ക് വാങ്ങി അനുകൂലമാക്കി എന്നല്ലെ എന്നാ ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. സത്യത്തില്‍ മുട്ടില്‍ മരം മുറി ആഘോഷിച്ചത് ഇവിടത്തെ രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ സാധാരണക്കാരോ അല്ല .അത് പൊക്കി നടന്നത്

പൊടിപ്പും തൊങ്ങലും വെച്ച് വാര്‍ത്തയാക്കിയത്, ബ്രേക്കും ബിഗ് ബ്രേക്കും, ഫ്‌ലാഷും, ന്യൂസ് അവറും ഒക്കെയായി മാസങ്ങള്‍ കൂവിയത് ഇവിടത്തെ മാദ്ധ്യമങ്ങളായിരുന്നു.
എന്നിട്ട് ഇപ്പോഴുള്ള അവരുടെ പരാമര്‍ശം, മുട്ടില്‍ മരംമുറി വിധി അനുകൂലമാകും എന്ന അവതാരകയുടെ ആത്മവിശ്വാസം എന്ത് കൊണ്ടാവും?

മുട്ടില്‍ മരംമുറിക്കേസിലെ മുഖ്യപ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഉടമകളെന്ന് പറയുന്നു. ഇത്തരമൊരു സംഘം നടത്തുന്ന ചാനലില്‍ ഇരുന്ന് മറ്റുള്ളവരെ പരിഹസിക്കുകയും വിചാരണ ചെയ്യുകയും ചെയ്യുന്നത് കാപട്യമാണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും
സ്മൃതിയുടെ പരാമര്‍ശം പല രീതിയിലുള്ള ഊഹാപോഹങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കേസ് അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവെച്ചു. കേസില്‍ ഉടമകള്‍ക്ക് അനുകൂലമായ വിധിയാണെങ്കില്‍ ചാനല്‍ ജനങ്ങളോട് മറുപടി പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *