ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; സര്‍ക്കാരിനെ അനുകൂലിച്ച് വി ഡി സതീശന്‍, എതിര്‍ത്ത് മുസ്ലീംലീഗ് ; കോണ്‍ഗ്രസില്‍ ഭിന്നത

തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ തീരുമാനത്തെ പൂര്‍ണമായി എതിര്‍ക്കുന്നില്ലെന്നു പ്രതിപക്ഷ നേതാവി വി ഡി സതീശന്‍.ലീഗ് ഉയര്‍ത്തുന്ന പരാതിക്ക് ഒപ്പമല്ല കോണ്‍ഗ്രസ് എന്ന സൂചനയാണ് പ്രതിപക്ഷ നേതാവ് നല്‍കുന്നത്. പ്രതിപക്ഷ നേതാവിന്റെ നിലപാടിന് എതിരെ മുഖ്യ സഖ്യകക്ഷിയായ മുസ്ലീം ലീഗ് രംഗത്ത് എത്തി. ജനസംഖ്യ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് നിശ്ചയിച്ചാല്‍ ആനുകൂല്യം കുറയുമെന്നാണ് മുസ്ലീം സംഘടനകളുടെ ആശങ്ക. ഇതിനോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപാടാണ് വെള്ളിയാഴ്ച വിഡി സതീശന്‍ സ്വീകരിച്ചത്. പാലൊളി-സച്ചാര്‍ കമ്മിറ്റിയുടെ അന്തഃസത്ത ഇല്ലാതായി എന്ന നിലപാടായിരുന്നു വിഡി സതീശന്‍ സ്വീകരിച്ചത്.

എന്നാല്‍, പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ തള്ളി മുസ്ലീം ലീഗ് രംഗത്ത് എത്തി. സ്‌കോളര്‍ഷിപ്പ് പുനക്രമീകരിച്ചതോടെ കനത്ത നഷ്ടമാണ് മുസ്ലീം സമുദായത്തിന് ഉണ്ടായത് എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മുസ്ലീം വിഭാഗത്തിന് നഷ്ടമില്ലെന്നത് ശരിയല്ല. സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തോടെ സച്ചാര്‍ കമ്മിറ്റി മുന്നോട്ട് വച്ച ആശയം തന്നെ ഇല്ലാതായി. രണ്ടാമത് 80: 20 തെറ്റായ നയമാണ്. 100 ശതമാനം മുസ്ലീം സമുദായത്തിന് കിട്ടിക്കൊണ്ടിരുന്നതാണ് വിഭജിച്ച് നല്‍കിയത്. മുസ്ലീം സമുദയത്തിന്റേത് ന്യൂന പക്ഷത്തിന്റെതായി മാറ്റിയത് തെറ്റാണ്. ഈ ഭാഗിക്കലാണ് കോടതിയില്‍ തിരിച്ചടി നേരിട്ടത്. നഷ്ടമില്ലെന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചിട്ടുണ്ടെങ്കില്‍ ആ വാദം തെറ്റാണ്. യുഎഡിഎഫ് പറഞ്ഞതാണ് സര്‍ക്കാര്‍ നടത്തിയത് എന്നതും ശരിയല്ലെന്നും ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *