തൊട്ടട ബോംബേറില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി

തോട്ടടയില്‍ വിവാഹാഘോഷത്തിനിടയില്‍ നടന്ന ബോംബേറില്‍ ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കടമ്പൂര്‍ സ്വദേശി അരുണിനെ ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആവും. എച്ചൂര്‍ സ്വദേശികളായ മിഥുന്‍,ഗോകുല്‍, കടമ്പൂര്‍ സ്വദേശി സനല്‍ എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ബോംബ് നിര്‍മ്മിച്ചത് താനാരാണെന്ന കാര്യം മിഥുന്‍ നേരത്തെ സമ്മതിച്ചിരുന്നു. അക്ഷയ്, ഗോകുല്‍ എന്നീ പ്രതികള്‍ ബോംബ് നിര്‍മിക്കാന്‍ സഹായിച്ചെന്നും മിഥുന്‍ മൊഴിനല്‍കി. പ്രതികള്‍ സഞ്ചരിച്ച വെള്ള ട്രാവലര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോംബി നൊപ്പം വടിവാള്‍ അടക്കമുള്ള ആയുധങ്ങളുമായി പ്രതികള്‍ വിവാഹ സ്ഥലത്ത് എത്തി എന്നാണ് പോലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *