സെഞ്ചുറി അടിച്ചിട്ടും മാറ്റമില്ലാതെ വര്‍ധിക്കുന്ന ഇന്ധനവിലക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് നടന് പ്രേംകുമാര്‍. ആരും ചോദിക്കാനില്ലെന്ന ധൈര്യത്തിലാണ് കമ്പനികള്‍ ഇത്തരത്തില്‍ വില വര്‍ധനവ് നടത്തുന്നത്. ഇന്ധനവിലയുടെ നിര്‍ണയാധികാരം എണ്ണക്കമ്പനികളില്‍ നിന്ന് തിരിച്ചുപിടിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി നികുതി ഒഴിവാക്കാന്‍ രാജ്യത്തെ ഭരണകൂടം തയ്യാറാകണമെന്ന് പ്രേംകുമാര്‍. ഇന്ധനവില തീരുമാനിക്കാനുള്ള പൂര്‍ണ്ണമായ അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാകണം, എങ്കില്‍ മാത്രമേ ദിനംപ്രതിയുള്ള വില വര്‍ധനവ് തടാന്‍ കഴിയുള്ളു.
കൊള്ളലാഭം കൊയ്ത് ജനങ്ങളെ ദുരിതത്തിലാക്കുന്ന എണ്ണക്കമ്പനികള്‍ കോവിഡ് കാലത്തും സമൂഹത്തിന് ദുരന്തമാണ്. ദിനം പ്രതി വര്‍ദ്ധിക്കുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നിരവധി ആളുകള്‍ രംഗത്ത് വന്നുവെങ്കിലും വില വര്‍ധനവ് തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ഇന്ധനവില നിര്ണ്ണയധികാരം സ്വകാര്യവത്കരിക്കാന്‍ പാടില്ലായിരുന്നു എന്നാണ് നടന് കൂട്ടിച്ചര്‍ക്കുന്നത്.
ചക്രസ്തംഭന സമരവും, പ്രതിഷേധ സൈക്കിള്‍ റാലിയുമെല്ലാം നടത്തി പല പ്രതിഷേധമുറകളുമായി ഓരോ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നു. എന്നാല്‍ കൊള്ളലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്ക് ഒരു കുലുക്കവുമില്ല. പരസ്പരം കുറ്റപ്പെടുത്തി ഖജനാവ് നിറയ്ക്കുന്ന ഭരണകൂടമാണ് സംസ്ഥാനവും, കേന്ദ്രവും ഭരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. സാധാരണ ജീവിതം സ്തംഭിപ്പിക്കുന്ന രീതിയിലുള്ള വില വര്‍ധനവാണ് ഓരോ ദിനവും സംഭവിക്കുന്നത്.
