റിയാദ് : എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ വിദേശി യുവാവ് സൗദി അറേബ്യയില്‍ അറസ്റ്റിലായി. എടിഎമ്മുകള്‍ക്ക് സമീപം നില്‍ക്കുകയും പണം എടുക്കാന്‍ എത്തുന്ന പ്രായം ചെന്നവരെയും വിദേശികളെയും കബളിപ്പിച്ച് പണം തട്ടുകയുമായിരുന്നു ഈ ആളുടെ രീതി. യെമന്‍ സ്വദേശിയായ പ്രതിയെ തുടര്‍നടപടികള്‍ക്കായി പ്രോസിക്ക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് റിയാദ് പൊലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍ കുറൈദിസ് അറിയിച്ചു.
എടിഎം ഉപയോഗിക്കാന്‍ അറിയാത്തവരെ സഹായിക്കാന്‍ എന്ന വ്യാജേന ഒപ്പം കൂടി പിന്‍ നമ്പര്‍ മനസ്സിലാക്കുകയാണ് ആദ്യം ചെയ്യുന്നത്. ഇടപാടിനു ശേഷം കാര്‍ഡുകള്‍ മാറ്റി നല്‍കുകയും ചെയ്യും. പിന്നീട് ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുകയും സാധനങ്ങള്‍ വാങ്ങുകയും ആയിരുന്നു ഇയാളുടെ രീതി. 74,900 റിയാല്‍ ഇങ്ങനെ കൈക്കലാക്കിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു.
