രാജ്യത്തെ നൃത്ത ഗുരുമുഖങ്ങളുടെ ഉത്സവത്തിന് ഇന്ന് സമാപനം

പദ്മവിഭൂഷൺ ഡോ.കപില വാൽസ്യായൻ ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവത്തിൽ ഇന്ന് പത്മ ശ്രീ.ഗീതാ ചന്ദ്രന്റെ ഭരതനാട്യവും വൈജയന്തി കാശിയുടെ കുച്ചുപ്പുടി നൃത്തവും അരങ്ങേറും.

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മന്ത്രി സജി ചെറിയാൻ വരാനിരിക്കുന്ന കപില വാൽസ്യായൻ യങ് ടാലന്റ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നിർവ്വഹിക്കും.

പത്മശ്രീ. ഗീതാ ചന്ദ്രന്റെ ഭരതനാട്യവും, വൈജയന്തി കാശിയുടെ കുച്ചുപ്പുടി നൃത്താവതരണങ്ങളോടെ രാജ്യത്തെ നൃത്ത ഗുരു മുഖങ്ങൾ അണിനിരന്ന പദ്മവിഭൂഷൺ ഡോ.കപില വാൽസ്യായൻ ദേശീയ നൃത്തോത്സവം ഇന്ന് (26.09.2024) സമാപിക്കും. വൈകുന്നേരം 6 മണിക്ക് ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ദേശീയ നൃത്തോസവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത്, പത്മവിഭൂഷൺ ഡോ. കപില വാത്സ്യായനൻ ദേശീയ നൃത്തോത്സവത്തിന്റെ മൂന്നാം ഘട്ടമായ യങ് ടാലെന്റ് ഫെസ്റ്റിവലിന്റെ ലോഗോ പ്രകാശിപ്പിക്കും. ശ്രീ.പ്രഭാവർമ്മയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ രമേഷ് ചെന്നിത്തല എം.എൽ.എ, ഫെസ്റ്റിവൽ ഡയറക്ടർ ഡോ.പ്രമോദ് പയ്യന്നൂർ, സാംസ്‌കാരിക വകുപ്പധ്യക്ഷ കാര്യാലയം ഡയറക്ർ സുമേഷ് കുമാർ, ഫെസ്റ്റിവൽ ക്യുറേറ്റർ ഡോ.രാജശ്രീ വാര്യർ, എസ്.രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ഡോ കപിലാ വാത്സ്യായനെ കുറിച്ചുള്ള പ്രത്യേക അനുസ്മരണം പത്മശ്രീ ഭാരതി ശിവജി നിർവ്വഹിക്കും. ഗുരു ശ്രീമതി വി. മൈഥിലി, ഡോ.നീന പ്രസാദ് എന്നിവരെ ചടങ്ങിൽ ആദരിക്കും.

ക്‌ളാസിക്കൽ നൃത്തോത്സവത്തിന്റെ നാലാം ദിനമായ ഇന്നലെ (24.09.2024)ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു, ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായ സാംസ്കാരിക സമ്മേളനത്തിൽ ശ്രീ.ഓ.രാജഗോപാൽ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ, ജി.എസ് പ്രദീപ് പ്രൊഫ.അലിയാർ എന്നിവർ പങ്കെടുത്തു. പദ്മവിഭൂഷൺ ഡോ.കപില വാൽസ്യായൻ ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവത്തിന്റെ മൂന്നാം അധ്യായമായ യങ് ടാലന്റ് ഫെസ്റ്റിന്റെ ടീസർ റിലീസ് ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു. ഡോ.കെ ഓമനക്കുട്ടി, ഗുരു ഗിരിജ ചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചറും സംഘവും അവതരിപ്പിച്ച മോഹിനിയാട്ടവും, വിദൂഷി ഉമാ ദോഗ്ര അവതരിപ്പിച്ച കഥക് നൃത്തവും അരങ്ങേറി. കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഒരുക്കുന്ന രാജ്യത്തെ ശ്രദ്ധേയ നൃത്തോത്സവത്തിലേക്കുള്ള പ്രവേശനം സൗജന്യം.

പദ്മവിഭൂഷൺ ഡോ.കപില വാൽസ്യായൻ ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവത്തിന്റെ നാലാം ദിനത്തിൽ ഭാഗമായി നടന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു ഡോ.കെ ഓമനകുട്ടിയെ ആദരിക്കുന്നു. പ്രൊഫ.അലിയാർ, ഫെസ്റ്റിവൽ ഡയറക്ടർ ഡോ.പ്രമോദ് പയ്യന്നൂർ, എം.വി ഗോവിന്ദൻ എം.എൽ.എ, ഒ.രാജഗോപാൽ, ഗിരിജ ചന്ദ്രൻ, അനുപമ മോഹൻ, നീന പ്രസാദ്, മാർഗ്ഗി ഉഷ, അഡ്വ.റോബിൻ സേവ്യർ എന്നിവർ സമീപം.

പദ്മവിഭൂഷൺ ഡോ.കപില വാൽസ്യായൻ ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവത്തിന്റെ നാലാം ദിനത്തിൽ ഭാഗമായി നടന്ന ചടങ്ങിൽ എം.വി ഗോവിന്ദൻ എം.എൽ.എ പദ്മശ്രീ കലാമണ്ഡലം ക്ഷേമവതിയെ ആദരിക്കുന്നു. ന്ത്രി ആർ.ബിന്ദു,ഡോ.കെ ഓമനകുട്ടി, പ്രൊഫ.അലിയാർ, ഫെസ്റ്റിവൽ ഡയറക്ടർ ഡോ.പ്രമോദ് പയ്യന്നൂർ, ഒ.രാജഗോപാൽ, ജി.എസ് പ്രദീപ്, ഗിരിജ ചന്ദ്രൻ, അനുപമ മോഹൻ, നീന പ്രസാദ്, മാർഗ്ഗി ഉഷ, എന്നിവർ സമീപം.

 പദ്മവിഭൂഷൺ ഡോ.കപില വാൽസ്യായൻ ഇന്ത്യൻ ക്ലാസിക്കൽ നൃത്തോത്സവത്തിന്റെ നാലാം ദിനത്തിൽ ഭാഗമായി ഇന്നലെ ഉമാ ദോഗ്രയും സരിതാ ഖലെലെയും അവതരിപ്പിച്ച കഥക്ക് നൃത്താവതരണത്തിൽ നിന്നും.

Leave a Reply

Your email address will not be published. Required fields are marked *