സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച 18കാരനെ പൊലീസ് പിടികൂടി.കോട്ടയം തിരുവാറ്റ ഭാഗത്ത് വാടകക്ക് താമസിക്കുന്ന അഭിജിത്താണ് (18) ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെടുകയും തുടര്‍ന്ന് പ്രണയം നടിച്ച് അടുത്തുകൂടി പീഡിപ്പിക്കുകയുമായിരുന്നു. ഗാന്ധിനഗര്‍ എസ്.എച്ച്.ഒ കെ. ഷിജിയുടെ നേതൃത്വത്തില്‍ എസ്.ഐ…
Tag: kerala
നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍
തമിഴ്നാട്ടില്‍നിന്ന് കാറില്‍ കടത്തിക്കൊണ്ടുവരുകയായിരുന്ന 15,000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍.ഒറ്റപ്പാലം അറുപ്പന്‍ വീട്ടില്‍ റഷീദ് (32), മായന്നൂര്‍ മൂത്തേടത്തുപടി വിജീഷ് (29) എന്നിവരാണ് പിടിയിലായത്.ഇന്നോവ കാറില്‍ 19 ചാക്കുകളിലായി നിറച്ച് കൊണ്ടുവരുകയായിരുന്ന പുകയില ഉല്പന്നങ്ങള് കൊടകര ഗാന്ധിനഗറില്‍ വെച്ചാണ്…
തിരുവനന്തപുരം കിളിമാനൂരില്‍ വന്‍ ആംബർ ഗ്രീസ് വേട്ട
തിരുവനന്തപുരം കിളിമാനൂരില്‍ വന്‍ ആംബർ ഗ്രീസ് വേട്ട . ഏകദേശം അഞ്ച് കോടിയോളം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്തിരിക്കുന്ന തിമിംഗല ഛര്‍ദി. വെള്ളൂര്‍ സ്വദേശി ഷാജിയുടെ വീട്ടില്‍ നിന്ന് വില്‍പനയ്ക്ക് ശ്രമിക്കുമ്പോഴാണ് നാല് പേരെ വനംവകുപ്പ് പിടികൂടിയത്. വീടിന്റെ അടുക്കള ഭാഗത്ത് ബാഗില്‍…
സി കാറ്റഗറിയിൽ ഉൾപ്പെട്ട ജില്ലകളിൽ നിയന്ത്രണങ്ങൾ ഇന്ന് മുതൽ .
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സി ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട ജില്ലകളില്‍ ഏര്‍പ്പെടുത്തിയ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് സി ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തിരിക്കുന്നത്. ഈ ജില്ലകളില്‍ പൊതു പരിപാടികള്‍ക്ക് വിലക്കുണ്ട്.…
സംസ്ഥാനത്ത് കൊവിഡ് ചികിത്സ മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം
സംസ്ഥാനത്ത് കൊവിഡ് ചികിത്സ മാനദണ്ഡങ്ങളില്‍ വീണ്ടും മാറ്റം. ഗൃഹപരിചരണത്തിലുള്ള രോഗികളെ മൂന്നായി തിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സാധാരണ ലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. 3 ദിവസത്തിനപ്പുറം ലക്ഷണങ്ങളില്‍ കുറവില്ലെങ്കില്‍ ആശുപത്രി ചികിത്സ തേടണം എന്നുംഗുരുതര രോഗങ്ങളുള്ളവരും കൊവിഡ് ലക്ഷണങ്ങളുണ്ടെങ്കില്‍ ആശുപത്രി…
ആലുവയിൽ ട്രെയിൻ അപകടം
ആലുവയില്‍ ട്രെയിനപകടം. ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയാണ് അപകടമുണ്ടായത് . ഗുഡ്‌സ് ട്രെയിനായത്കൊണ്ട് തന്നെ വന്‍ ദുരന്തമാണ് ഒഴിവായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. 42 വാഗണ്‍ സിമന്റുമായാണ് ട്രെയിന്‍ കൊല്ലത്തേക്ക് പോയത്. മുന്‍പിലുള്ള 2,3,4,5 വാഗണുകളാണ്…
മുല്ലപ്പെരിയാറില്‍ പുതിയ സുരക്ഷ പരിശോധനയ്ക്ക് സമയമായി
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് പുതിയ പരിശോധനയ്ക്ക് സമയമായെന്ന അറിയിപ്പുമായി കേന്ദ്ര ജലകമ്മീഷന്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2012ലാണ് അണക്കെട്ട് സുരക്ഷിതമെന്ന് ഉന്നതാധികാര സമിതി സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. മേല്‍നോട്ട സമിതി ഇതുവരെ 14 തവണ…
മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ചയാൾ പിടിയിൽ
തിരുവനന്തപുരം ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. 21 വയസുകാരനായ ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണയാണ് അറസ്റ്റിലായത്. ബസ് കാത്ത് നിന്ന മാധ്യമ പ്രവര്‍ത്തകയോട് യുവാവ് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു.
ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളെ കണ്ടെത്തി
കോഴിക്കോട് വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറ് പെൺകുട്ടികളെ ബെംഗളൂരുവിലെ മടിവാളയിൽ കണ്ടെത്തി. മടിവാളയില്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ഹോട്ടലില്‍ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികള്‍. തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ…
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസ വേതന അടിസ്ഥാനത്തിൽ താൽകാലിക നിയമനം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദിവസ വേതന അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലബോറട്ടറി ടെക്നീഷ്യൻ, ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് താൽകാലികമായി നിയമനം നടത്തുന്നു. കൊവിഡ് ബ്രിഗേഡ് മുഖാന്തിരം ജോലി ചെയ്തവർ മാത്രം അപേക്ഷിച്ചാൽ മതി .…
