കെഎസ്ഇബി ചെയര്‍മാന്റെ ആരോപണങ്ങളെ വിമര്‍ശിച്ച് എം എം മണി

കെഎസ്ഇബി ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോടികളുടെ ബാധ്യത ഉണ്ടാക്കിയെന്ന ചെയര്‍മാന്‍ ഡോ ബി അശോകിന്റെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി. വിമര്‍ശനങ്ങള്‍ക്കെതിരെ കുറേ ചോദ്യങ്ങളുമായാണ് മുന്‍ വൈദ്യുതമന്ത്രി എം എം മണി എത്തിയത്.വൈദ്യുത ബോര്‍ഡ് ചെയര്‍മാന്‍ അങ്ങനെ…

സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ മാറ്റം

എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സി പി എം സംസ്ഥാന സമ്മേളനം കൊച്ചി മറൈന്‍ ഡ്രൈവിലേക്ക് മാറ്റി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമ്മേളനം നടത്തുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പി രാജീവ് പറഞ്ഞു. ബി രാഘവന്‍ നഗറിലായിരിക്കും സമ്മേളനം എന്ന് എറണാകുളം…

റോയ് വയലാട്ട് കൂടുതല്‍ കുരുക്കിലേക്ക്

കൊച്ചിയില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മോഡലുകളുടെ ബന്ധുക്കള്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ടിനെതിരെ രംഗത്ത്. റോയ് വയലാട്ടിനെതിരെ പോക്‌സോ കേസുകൂടി വന്ന സാഹചര്യത്തിലാണ് ബന്ധുക്കള്‍ പ്രതികരിച്ചത്. മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഇത് സംബന്ധിച്ച് വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും അന്‍സി കബീറിന്റെ…

സ്‌കൂളുകള്‍ വീണ്ടും തുറന്നു

കോവിഡ് വ്യാപനം കുറഞ്ഞതോടുകൂടി സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. ഇന്നുമുതല്‍ ബാച്ച് അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും.ഈ മാസം ഇരുപത്തിഒന്നോടുകൂടി മുഴുവന്‍ ക്ലാസ്സുകളും രാവിലെ മുതല്‍ വൈകീട്ട് വരെ ആരംഭിക്കുന്നതായിരിക്കും. പ്രീ പ്രൈമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമാണ് ഉണ്ടായിരിക്കുകയുള്ളൂ എന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.…

സഞ്ജിത്തിന്റെ കൊലപാതകം ; കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ആര്‍ എസ് എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ടൗണ്‍ സൗത്ത് സിഐ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2186 പേജുകളുള്ള കുറ്റപത്രത്തിലെ പ്രതിപട്ടികയില്‍ 20 പേരാണ് ഉള്ളത്. എസ് ഡി…

യോഗി തുറന്നു പറഞ്ഞത് കേരളത്തിന്റെ ഭരണപരാജയമെന്ന് കെ.സുരേന്ദ്രന്‍

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്നുപറഞ്ഞത് കേരളത്തിലെ ഭരണ പരാജയം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാ കാര്യത്തിലും കേരളം നമ്പര്‍ വണ്‍ ആണെന്ന് പറയുന്ന പിണറായി വിജയന്‍ പിന്നെ എന്തിനുവേണ്ടിയാണ് ചികിത്സക്കായി അമേരിക്കയില്‍പോയതെന്നും സുരേന്ദ്രന്‍ ചോദിച്ചു. കോവിഡ്…

പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷപ്പെടുത്തി

43 മണിക്കൂറിലധികമായി മലമ്ബുഴയിലെ പാറയിടുക്കില്‍ കുടുങ്ങികിടക്കുകയായിരുന്ന ബാബുവിനെ സൈന്യം രക്ഷപ്പെടുത്തി. തുടര്‍ന്ന് ബാബുവിനെ സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് സൈനികനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 9.30ന് ആരംഭിച്ച് 40 മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവില്‍ ബാബുവിനെ സൈന്യം മലമുകളിലെത്തിക്കുകയായിരുന്നു.കേണല്‍ ശേഖര്‍ അത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ്…

സൈനികര്‍ ബാബുവിന് അരികിലെത്തി ഭക്ഷണവും വെള്ളവും നല്‍കി

പാലക്കാട് മലമ്ബുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെത്തുന്നു. രക്ഷാദൗത്യ സംഘം ബാബുവിന് അടുത്തെത്തി വെള്ളവും ഭക്ഷണവും നല്‍കി. മലയിടുക്കില്‍ കുടുങ്ങിയതിന് നാല്‍പ്പത് മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് വെള്ളവും ഭക്ഷണവും എത്തിക്കാന്‍ കഴിഞ്ഞത്.ബാബുവും മൂന്നു സുഹൃത്തുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് മലകയറിയത്.…

ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന് പറഞ്ഞ് രംഗത്തുവന്ന യുവതിയുടെ മൊഴിയെടുത്തു

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി എത്തിയ യുവതിയുടെ മൊഴി എടുത്തു. രാവിലെ എളമക്കരയിലെ പോലീസ് സ്റ്റേഷനിലാണ് യുവതി അഭിഭാഷകയ്‌ക്കൊപ്പം എത്തിയത്. യുവതിയുടെ മൊഴിയെടുക്കുവാനായി എറണാകുളത്തെ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് യുവതിയെ വൈദ്യപരിശോധനയ്ക്കും വിധേയയാക്കി. 2010ല്‍ എറണാകുളത്തെ പുതുക്കലവട്ടത്തെ ഗാനരചയിതാവിന്റെ…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 92 പൈസ വര്‍ദ്ധിപ്പിക്കും. അന്തിമ താരിഫ് പെറ്റിഷന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു. 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് മുന്‍പ് കെ.എസ്.ഇ. ബി ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇത് 92…