പി. ജയചന്ദ്രന് ജെ സി ഡാനിയേല്‍ പുരസ്‌കാരം ഇന്ന് നല്‍കും. പുരസ്‌കാര സമര്‍പ്പണം ഇന്നു വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കുന്ന…
Tag: kerala
ശിവശങ്കര്‍ ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുമതി തേടാത്ത കാര്യം മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിക്കുകയായിരുന്നു. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് അനുമതി തേടിയിട്ടില്ല എന്ന ഒറ്റവരി ഉത്തരമാണ് മുഖ്യമന്ത്രി…
സില്‍വര്‍ ലൈന്‍ പദ്ധതി ; സംസ്ഥാനത്തെ രണ്ടായി വിഭജിക്കില്ലെന്ന് മുഖ്യമന്ത്രി
സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നു എന്നത് അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി. സില്‍വര്‍ ലൈനില്‍ മറ്റൊരു ബദല്‍ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാത നിര്‍മ്മിക്കുന്നത് പരമാവധി പ്രകൃതിചൂഷണം കുറച്ച് ആയിരിക്കും എന്നും പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറക്കാന്‍ പഠനം നടത്തുകയാണെന്നും…
ഹരിദാസിന്റെ കൊലപാതകം; ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തലശ്ശേരി ന്യൂമാഹി പൂന്നോലിലെ ഹരിദാസിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയ ബി ജെ പി ആര്‍എസ്എസ് പ്രവര്‍ത്തകരായ നാലുപേര്‍ കൂടി അറസ്റ്റിലായി. അമല്‍ മനോഹര്‍, വിമിന്‍,സുമേഷ്,ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് നേരിട്ട് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക്…
യാത്ര ചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന് ഗവര്‍ണര്‍
യാത്രചെയ്യാന്‍ പുതിയ ബെന്‍സ് കാര്‍ വേണമെന്ന ഗവര്‍ണറുടെ ആവശ്യം രാജ്ഭവന്‍ രേഖമൂലം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബെന്‍സ് കാറിന് വേണ്ടി 85 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവര്‍ണറുടെ ആവശ്യം. ഇപ്പോഴുള്ള കാര്‍ ഒന്നര ലക്ഷം കിലോ മീറ്റര്‍ ഓടിയെന്നും വിവിഐപി പ്രോട്ടോകോള്‍ പ്രകാരം…
കേരളത്തിലും തമിഴ്‌നാട്ടിലും മഴയ്ക്ക് സാധ്യത
കേരളത്തിലും തമിഴ്‌നാട്ടിലും അടുത്ത അഞ്ചുദിവസങ്ങളിലും വ്യാപകമഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ്‌ന്റെ മുന്നറിയിപ്പ്.വടക്കുകിഴക്കന്‍ കാറ്റ് തമിഴ്‌നാട് തീരം വഴി വരുന്നതിനാല്‍ തമിഴ്‌നാടിന്റെ തീരപ്രദേശത്തും ലക്ഷ്യദീപിലും അടുത്ത രണ്ട് ദിവസം മഴ ഉണ്ടാവുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ലോകായുക്ത ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് സിപിഐ മന്ത്രിമാര്‍
മന്ത്രിസഭാ യോഗത്തില്‍ ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ എതിര്‍പ്പ് അറിയിച്ച് സിപിഐ മന്ത്രിമാര്‍. ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ലോകായുക്ത ഓര്‍ഡിനന്‍സിലെ തങ്ങളുടെ എതിര്‍പ്പ് സിപിഐ മന്ത്രിമാര്‍ അറിയിച്ചത്. മുന്നറിയിപ്പ് ഒന്നും തന്നെ ഇല്ലാതെ ലോകായുക്ത ഓഡിനന്‍സ് കൊണ്ടുവന്നതോടെ ഭേദഗതിയെ കുറിച്ച് പഠിക്കാനോ ചര്‍ച്ചകള്‍…
ആലപ്പുഴയില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു
ആലപ്പുഴ ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യന്‍കോട് ശരത്ചന്ദ്രന്‍ ആണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നന്ദു പ്രകാശ് എന്ന യുവാവിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് അക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പോലീസ് അറിയിച്ചു.
തൊട്ടട ബോംബേറില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി
തോട്ടടയില്‍ വിവാഹാഘോഷത്തിനിടയില്‍ നടന്ന ബോംബേറില്‍ ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കടമ്പൂര്‍ സ്വദേശി അരുണിനെ ആണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ച് ആവും. എച്ചൂര്‍ സ്വദേശികളായ മിഥുന്‍,ഗോകുല്‍, കടമ്പൂര്‍ സ്വദേശി…
സംസ്ഥാനത്തെ വര്‍ക്ക് ഫ്രം ഹോം സംവിധാനം പിന്‍വലിച്ചു
സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം സൗകര്യം പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. സംസ്ഥാനത്ത് കോവിഡിന്റെ ഭാഗമായി പ്രഖ്യാപിച്ച വര്‍ക്ക് ഫ്രം ഹോം സംവിധാനമാണ് ഇതോടുകൂടി അവസാനിച്ചത്.ഈ ഉത്തരവ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഒപ്പം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ബാധകമാണ്. ഉത്തരവ് ബുധനാഴ്ചയോടെ പ്രാബല്യത്തില്‍…
