ശിവശങ്കര്‍ ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെയെന്ന് മുഖ്യമന്ത്രി

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആത്മകഥ എഴുതിയത് മുന്‍കൂര്‍ അനുമതിയില്ലാതെ ആയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുമതി തേടാത്ത കാര്യം മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിക്കുകയായിരുന്നു. നജീബ് കാന്തപുരം എംഎല്‍എയുടെ ചോദ്യത്തിന് അനുമതി തേടിയിട്ടില്ല എന്ന ഒറ്റവരി ഉത്തരമാണ് മുഖ്യമന്ത്രി സഭയില്‍ നല്‍കിയത്.

ശിവശങ്കര്‍ പുസ്തകം എഴുതാന്‍ അനുമതി വാങ്ങിയിരുന്നോ എന്ന് മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയിരുന്നില്ല. മറിച്ച് ശിവശങ്കര്‍ പുസ്തകമെഴുതിയത് മുഖ്യമന്ത്രി ന്യായീകരിക്കുകയായിരുന്നു. താന്‍ കടന്നുപോയ അനുഭവങ്ങള്‍ കുറിച്ചാണ് ശിവശങ്കര്‍ എഴുതിയതെന്നും ദേശീയ അന്വേഷണ ഏജന്‍സികളും മാധ്യമങ്ങള്‍ക്കെതിരെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതയുണ്ട് എന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *