കെഎസ്ഇബി ക്ക് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോടികളുടെ ബാധ്യത ഉണ്ടാക്കിയെന്ന ചെയര്‍മാന്‍ ഡോ ബി അശോകിന്റെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ വൈദ്യുത വകുപ്പ് മന്ത്രി. വിമര്‍ശനങ്ങള്‍ക്കെതിരെ കുറേ ചോദ്യങ്ങളുമായാണ് മുന്‍ വൈദ്യുതമന്ത്രി എം എം മണി എത്തിയത്.
വൈദ്യുത ബോര്‍ഡ് ചെയര്‍മാന്‍ അങ്ങനെ പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണ്? മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്? മന്ത്രിക്ക് പറയാന്‍ ഉള്ളത് അവര്‍ പറഞ്ഞതാണോ തുടങ്ങിയ ചോദ്യങ്ങളാണ് എം എം മണി ഉന്നയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച് ഈ കാര്യത്തില്‍ പ്രതികരണം നടത്താമെന്നും അല്ലാതെ പറഞ്ഞ ഇതിനെല്ലാം മറുപടി പറയാനാകില്ലെന്നും താന്‍ മന്ത്രിയായിരിക്കെ വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തി എന്നും എംഎം മണി പറഞ്ഞു.
