സംസ്ഥാനം ലോഡ് ഷെഡിംഗിലേക്ക്‌

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ഈ അവസ്ഥ യിൽ ലോഡ്ഷെഡിങ് അല്ലാതെ മറ്റു മാർഗമില്ല എന്ന നിലപാടിൽ ഉറച്ച് കെ.എസ്.ഇ.ബി. കഴിഞ്ഞ ദിവസം ലോഡ്ഷെഡിംഗിലേക്ക് പോകേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനം കൈക്കൊണ്ടിരുന്നു.

ജനങ്ങൾ അനുകൂലമായി പ്രതികരിക്കുന്നില്ല. രണ്ടുദിവസത്തെ ഉപയോഗം നോക്കി വീണ്ടും ലോഡ് ഷെഡിങ്ങിന് ശുപാർശ നല്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ലോഡ്ഷെഡിംഗ് ഉണ്ടാകുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

ചൂട് കൂടിയ സാഹചര്യത്തിൽ ഇപ്പോൾ വൈദ്യുതി ഉപഭോഗം കൂടുതലാണ്.ഒന്നിലധികം എയർകണ്ടീഷണറുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ഉള്ളതിനാൽ, രാത്രി 10.30 മുതൽ എല്ലാ ദിവസവും റെക്കോർഡ് വൈദ്യുതി ഉപഭോഗമാണ്.

ഈ അവസ്ഥ മറികടക്കാൻ മൂന്ന് നിർദേശങ്ങൾ കെഎസ്ഇബി മുന്നോട്ട് വെച്ചിട്ടുണ്ട്.ഉത്തരവാദിത്തമുള്ള ഗാർഹിക ഉപയോഗമാണ് ഒന്നാമത്തേത്. വാണിജ്യ, വ്യാവസായിക ഉപയോക്താക്കളുടെ രാത്രി ഉപഭോഗം കുറയ്ക്കുന്നതാണ് രണ്ടാമത്തേതും, കൈവരിക്കാൻ കഴിയുന്നതുമായ മറ്റൊരു നിർദേശം. മൂന്നാമതായി, രാത്രികാലങ്ങളിൽ കാർഷിക പമ്പുകളുടെ ഉപയോഗം കുറയ്ക്കുക എന്നതാണ്.
സംസ്ഥാനത്ത് പവർകട്ട് വേണമെന്ന് കെഎസ്ഇബി സർക്കാരിനോട് മുൻപേ ആവശ്യപ്പെട്ടിരുന്നു.സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലെത്തിയ സാഹചര്യത്തിലാണ് ആവശ്യം. ഓവർലോഡ് കാരണം പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏര്‍പെടുത്തേണ്ടി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!