സമിശ്ര പ്രതികരണവുമായി അരൺമനൈ 4

ബോക്‌സ് ഓഫീസിൽ മികച്ച രീതിയിലുളള കളക്ഷനുമായി മുന്നേറുകയാണ് അരൺമനൈ 4. സുന്ദർ സിയാണ് ഹൊറർ കോമഡി ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിൽ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിയത്. ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം ഹിറ്റായി കഴിഞ്ഞു.

അരൺമനൈ 4 ആദ്യ ദിനം ഇന്ത്യയിൽ ഏകദേശം 3.60 കോടി നേടി. വെള്ളിയാഴ്‌ച മൊത്തത്തിൽ 36.04% ആയിരുന്നു ചിത്രത്തിന്‍റെ തീയറ്റര്‍ ഒക്യുപെന്‍സി. ആവണി സിനിമാക്‌സിന്‍റെ ബാനറിൽ ഖുശ്ബു സുന്ദറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ രചന സുന്ദര്‍ സി തന്നെയാണ്. ഏപ്രിൽ 26ന് തിയേറ്ററുകളിൽ അരൺമനൈ 4 എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. പിന്നീട് റിലീസ് മെയ് 3ലേക്ക് മാറ്റുകയായിരുന്നു. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സുന്ദർ സിയുടെ അരൺമനൈ 4 അധികം ലോജിക്കില്ലാതെ രസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഓഡിയന്‍സിന് ഉള്ളതാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂ പറയുന്നത്. സ്ഥിരം ലൈനില്‍ തന്നെയാണ് സംവിധായകന്‍ കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിവ്യൂകള്‍ വരുന്നത്. അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചിരുന്നു. 2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവർ അഭിനയിച്ചു. ഈ നാല് ചിത്രങ്ങളും പരസ്പരം ബന്ധമുള്ളവ അല്ല എന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!