ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്.
24 മണിക്കൂറിനിടെ രാജ്യത്ത് 27,409 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ കേസുകളുടെ എണ്ണം 4,23,127 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,817 പേര്‍ കൂടി രോഗമുക്തരായി. ഇന്നലെ 347 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനമായി കുറഞ്ഞപ്പോള്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.63 ശതമാനമായി കുറഞ്ഞു.
