ഇരിങ്ങോൾ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ഹരിത പതാക തയ്യാറാക്കി. ഇന്ത്യയുടെ 78-ാസ്വാതന്ത്രദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി വാഴയിലയിൽ 78 ഹരിത പതാക തയ്യാറാക്കി.

വഴിയോര കച്ചവട സ്ഥാപനങ്ങളൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾ വിൽക്കുന്നത് ശ്രദ്ധയിൽ പെട്ട വിദ്യാർത്ഥികളാണ് ഇത്തരത്തിൽ ഒരു ആശയം മുന്നോട്ട് വെച്ചത് ‘ ഇത്തരം പ്ലാസ്റ്റിക്ക് നിർമ്മിത പതാകകളുടെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ വീട്ടിൽ നിന്നും കൊണ്ടു വന്ന വാഴയിലയിൽ പാതാക നിർമ്മിക്കുകയായിരുന്നു 3:2 മാനദണ്ഡം കണക്കാക്കി വാഴയില വെട്ടിയെടുത്ത് അത് മൂന്നായി ഭാഗിച്ച് കളറുകളു നടുവിൽ അശോകചക്രവും കുട്ടികൾ ഭംഗിയായി കളർ ചെയ്യ്തു.

സ്പെഷ്യലിസ്റ്റ് റ്റീച്ചർ പ്രതിഭയും സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിമി ഡാനും നേതൃത്വം നൽകിയ പ്രവർത്തനത്തിൽ എൻ എസ് എസ് പോഗ്രാം ഓഫീസർ സമീർ സിദ്ദീഖി പി, ശാലിനി തോമസ് പ്രിൻസിപ്പാൾ ആർ സി ഷിമി ഹെഡ്മിസ്ട്രസ് മിനി പി. എസ് പി റ്റി.എ പ്രസിഡൻ്റ് എൽദോസ് വീണമാലി തുടങ്ങിയവർ പങ്കെടുത്തു. ഇന്ത്യയും 78 ആം സ്വാതന്ത്ര്യ ദിനത്തിൽ വാഴയിലയിൽ 78 ഹരിത പതാക തയ്യാറാക്കുന്ന ഇരിങ്ങോൾ സർക്കാർ വി.എച്ച്. എസ് സ്കൂളിലെ വിദ്യാർത്ഥികൾ.
