വൈബ് ടാലന്റ്സ് 2024 രജിസ്ട്രേഷൻ  ആരംഭിച്ചു

10, 12 ക്ലാസുകളിലെ പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) ആദരിക്കുന്നു. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ യുടെ നേതൃത്വത്തിലുള്ള വൈബ് ചാരിറ്റബിൾ സൊസൈറ്റി വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ താമസക്കാരായ, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികളെയാണ് ആദരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ സാധ്യതകളെ സംബന്ധിച്ച സെമിനാറും മോട്ടിവേഷൻ ട്രെയിനിംഗ് പ്രോഗ്രാമും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഈ പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. യോഗ്യരായ State, CBSE, ICSE, ISC തുടങ്ങി എല്ലാ സിലബസുകളിലെയും വിദ്യാർത്ഥികൾക്ക് www.vkprasanth.in എന്ന വെബ്സൈറ്റിലൂടെയോ vkprasanth എന്ന ഫേസ്ബുക്ക് പേജില്‍ ലഭ്യമായ ലിങ്കിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി മെയ് 26. കൂടുതല്‍ വിവരങ്ങള്‍ക്ക് 6238384876, 6282418711.

Leave a Reply

Your email address will not be published. Required fields are marked *