പുതുപ്പള്ളിയിൽ ചിത്രം തെളിഞ്ഞു ; 3 പേരുടെ പത്രിക തള്ളി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിചിത്രം തെളിഞ്ഞു. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.ആകെ 10 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്. മൂന്നുപേരുടെ പത്രിക തള്ളി.

ചാണ്ടി ഉമ്മന്‍ (യു.ഡി.എഫ്), ജെയ്ക് സി. തോമസ് (എല്‍.ഡി.എഫ്), ജി. ലിജിന്‍ ലാല്‍ (എന്‍.ഡി.എ), ഷാജി, പി.കെ. ദേവദാസ്, സന്തോഷ് ജോസഫ്, ലൂക്ക് തോമസ് എന്നിവരുടെ പത്രികയാണ് അംഗീകരിച്ചത്. മഞ്ജു എസ്.നായര്‍, റെജി സഖറിയ, ഡോ. കെ. പദ്മരാജന്‍ എന്നിവരുടെ പത്രിക തള്ളി. ആഗസ്റ്റ് 21നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം. അന്നത്തോടെ മത്സരചിത്രം വ്യക്തമാകും. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്റ്റംബര്‍ എട്ടിന് ഫലപ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *