പായസമേളയോടെ ഓണാഘോഷം തുടങ്ങി

പാലാ: മീനച്ചില്‍ ഹെറിട്ടേജ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പതിനാലാമത് മേളയോടെ പാലായില്‍ ഓണാഘോഷങ്ങള്‍ക്കു തുടക്കമായി. കുരിശുപള്ളി ജംഗ്ഷനില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മാണി സി കാപ്പന്‍ എം എല്‍ എ ഓണാഘോഷങ്ങളും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പായസമേളയും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ സന്തോഷ് മണര്‍കാട് അധ്യക്ഷത വഹിച്ചു. ബെന്നി മൈലാടൂര്‍, സാവിയോ കാവുകാട്ട്, എബി ജെ ജോസ്, കെ അജി, ആര്‍ മനോജ്, ജോര്‍ജ് പുളിങ്കാട്, ജോജോ കുടക്കച്ചിറ, ഷാജി പന്തപ്ലാക്കല്‍, ബിജു വാതല്ലൂര്‍, ജോഷി വട്ടക്കുന്നേല്‍, സതീഷ് മണര്‍കാട്, സജി പുളിക്കല്‍, വി എം അബ്ദുള്ളാഖാന്‍, ടെന്‍സണ്‍ വലിയകാപ്പില്‍, കെ പി രാജന്‍, ജോണി പന്തപ്ലാക്കല്‍, ജോഷി നെല്ലിക്കുന്നേല്‍, ഐജു, ജോയി വട്ടക്കുന്നേല്‍, അജി കുഴിയംപ്ലാവില്‍, ബാബു പുന്നത്താനം, അനൂപ് ടെന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. പായസങ്ങള്‍ക്കൊപ്പം ചിപ്പ്‌സ്, അച്ചാറുകള്‍, ഓണ പലഹാരങ്ങള്‍ എന്നിവയും സ്റ്റാളിലുണ്ട്. വിശാലമായ സ്റ്റാളില്‍ ഇരുന്ന് പായസം കുടിക്കുന്നതിന് പായസ ചെയറും ഒരുക്കിയിട്ടുണ്ട്. വിവിധ ദിവസങ്ങളിലായി നിരവധി മത്സരങ്ങളും 28ന് കുരിശുപള്ളി ജംഗ്ഷനില്‍ മെഗാ പൂക്കള ഒരുക്കലും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *