മലപ്പുറം: കക്ഷി രാഷ്ട്രീയ ഭേദമന്യേ മലപ്പുറത്തെ എല്ലാ വിഭാഗം കലാകാരന്‍മാരുടെയും കൂട്ടായ്മയായ മലപ്പുറം ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെറിറ്റേജ് കൂട്ടായ്മയായ മാച്ചിന്റെ യൂത്ത് വിംഗ് രൂപീകരിച്ചു. യോഗം പ്രശസ്ത കഥാകൃത്ത് ശശികുമാര്‍ സോപാനത്ത് ഉദ്ഘാടനം ചെയ്തു.
മാച്ച് പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന് അദ്ധ്യക്ഷത വഹിച്ചു.മാച്ച് സെക്രട്ടറി മജിഷ്യന്‍ മലയില്‍ ഹംസ സ്വാഗതവും ജോയിന്‍ സെക്രട്ടറി ആശ രമേശ് നന്ദിയും പറഞ്ഞു. മുഖ്യാതിഥി യോഗ്യന്‍ ഹംസ മുഖ്യ പ്രഭാഷണം നടത്തി.മാച്ച് യൂത്ത് വിംഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു.
ആര്‍ട്ടിസ്റ്റ് സജു (സെക്രട്ടറി), നവാസ് തറയില്‍ (പ്രസിഡന്റ്), ജലീല്‍ കെസാഗോ ( ട്രഷറര്‍). വിജയ കൃഷ്ണന്‍, ഹാഷിം ( വൈസ് പ്രസിഡന്റുമാര്‍), റിയാസ് താഴത്തേതില്‍, ജയരാജ് ( ജോയിന്‍ സെക്രട്ടറിമാരാര്‍), എക്‌സിക്യൂട്ടീവ് അംഗങ്ങളായി കെ സുഭാഷ്, തരുണ്‍, കെ കെ രാജേഷ് , പി ടി റാഷിദ്, യൂനുസ് സലീം തുടങ്ങിയവരെ തെരഞ്ഞെടുത്തു.
