ഏഴ് കോടിയുടെ ഹാഷിഷ് ഓയിലുമായി മലയാളി ദമ്പതികൾ വീണ്ടും പിടിയിൽ

ബംഗളൂരു: ഏഴ് കോടിയുടെ ഹാഷിഷ് ഓയിലുമായി മലയാളി ദമ്പതികൾ വീണ്ടും പിടിയിൽ.കോട്ടയം സ്വദേശി സിഗില്‍ വര്‍ഗീസ് മാമ്ബറമ്ബില്‍(32), കോയമ്ബത്തൂര്‍ സ്വദേശിനി വിഷ്ണുപ്രിയ(22) എന്നിവരാണ് വീണ്ടും അറസ്റ്റിലായത്.മയക്കുമരുന്ന് കച്ചവടം നടത്തിയതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇതിനുമുമ്പും ഇതേ കേസിൽ ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ബംഗളൂരുവില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റാണ് ഇരുവരും. ബംഗളൂരു പൊലീസിന്റെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. ദാമ്പതികളില്‍ നിന്ന് ഹാഷിഷ് ഓയില്‍ ശേഖരിച്ച്‌ ആവശ്യക്കാരിലേയ്ക്കെത്തിക്കുന്ന ബംഗളൂരു മഡിവാള സ്വദേശി വിക്രം(23) എന്ന വിക്കിയും ഇവരോടൊപ്പം പിടിയിലായിട്ടുണ്ട്.കഴിഞ്ഞ മാര്‍ച്ചിലാണ് 80 ഗ്രാം ഹാഷിഷ് ഓയിലുമായി വിക്രം പൊലീസിന്റെ പിടിയിലാകുന്നത് . ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിഷ്ണുപ്രിയയുടെയും സിഗിലിന്റെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു . തുടര്‍ന്നാണ് ഏഴ് കോടി വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *