വഴി അവസാനിച്ചയിടത്ത്, സ്വന്തം വഴി വെട്ടി മുന്നേറിയ ഷംല മുനീര്‍

ഇനിയും മുന്നോട്ടില്ല എന്ന് പറയാന്‍ വരട്ടെ.. വഴികള്‍ അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്നാണ് പല യാത്രകളുടെയും തുടക്കം.. അങ്ങനെ തുടങ്ങിയ യാത്രയാണ് ഇന്ന് പലരുടെയും ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറുന്നതും… അത്തരക്കാര്‍ എന്നും മറ്റുള്ളവര്‍ക്ക് പ്രചോദനവുമായിരിക്കും..
അത്തരത്തില്‍ ഒരാളാണ് ഷംല മുനീര്‍…!

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്‍സ്റ്റഗ്രാമില്‍ ട്രെന്റായി മാറിക്കൊണ്ടിരിക്കുന്ന മിസാ വേള്‍ഡിന്റെ സ്ഥാപക.. പല വീട്ടമ്മമാര്‍ക്കും പ്രചോദനമാണ് ഇന്ന് ഷംല. വിദ്യാഭ്യാസത്തിന്റെ അതിര്‍വരമ്പുകളില്ലാതെ സംരഭക മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഷംലയ്ക്ക് കഴിഞ്ഞു. ഈ ഘട്ടത്തില്‍ അവര്‍ക്ക് ആകെ കൂട്ടായി ഉണ്ടായിരുന്നത് കുറച്ച് സ്വപ്‌നങ്ങളും ശുഭ പ്രതീക്ഷകളും മാത്രമാണ്. കേവലം ആറ് മാസങ്ങള്‍ക്കൊണ്ട്, സംരംഭക മേഖലയില്‍ അവര്‍ കൈവരിച്ചത് വലിയ നേട്ടങ്ങളാണ്…!

കുട്ടികളുടെ വസ്ത്രങ്ങള്‍, വീട്ടിലും ജോലി സ്ഥലത്തും ഉപയോഗിക്കാന്‍ സാധിക്കുന്ന ‘ഡെയ്‌ലി വെയര്‍’ കോട്ടണ്‍ ഡ്രസുകള്‍, ചുരിദാര്‍, കുര്‍ത്തി, ട്രെന്റി കോട്ടണ്‍ സാരികള്‍ തുടങ്ങി സ്ത്രീകള്‍ക്കാവശ്യമായ എല്ലാ തരം വസ്ത്രങ്ങളും മിസാ വേള്‍ഡില്‍ ലഭ്യമാണ്. കസ്റ്റമറിലേക്ക് എത്തിക്കുന്ന വസ്ത്രങ്ങളും മേന്മ സ്വയം ഉറപ്പുവരുത്തുന്നു എന്നതാണ് ഷംലയുടെ മറ്റൊരു സവിശേഷത.. ഓരോ തരം വസ്ത്രത്തില്‍ നിന്നും ഷംല ഓരോന്ന് മാറ്റിവയ്ക്കും.. കസ്റ്റമര്‍ക്ക് നല്‍കും മുന്‍പ് ആദ്യം ഉപയോഗിച്ച് അതിന്റെ മേന്മ ഉറപ്പുവരുത്തും.. അതുകൊണ്ടുതന്നെ, മിസാ വേള്‍ഡില്‍ വസ്ത്രങ്ങളെ സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍ കുറവാണ്..

‘ക്വാളിറ്റി’ എന്നതാണ് ഏതൊരു ബിസിനസ്സിന്റെയും അടിസ്ഥാനം.. ആ അടിത്തറയിലാണ് പിന്നീടുള്ള ഓരോ ഉയര്‍ച്ചയും.. ഇന്ന് മറ്റ് ഓണ്‍ലൈന്‍ സംരംഭങ്ങളില്‍ നിന്നും മിസാ വേള്‍ഡിനെ വ്യത്യസ്തമാക്കുന്നതും ഇതേ ക്വാളിറ്റി തന്നെയാണ്.. മേന്മയുള്ളതും പുതുമായാര്‍ന്നതുമായ വസ്ത്രങ്ങളാണ് മിസാ വേള്‍ഡിന്റെ പ്രത്യേകത.. കൃത്യസമയത്ത് ഓര്‍ഡര്‍ എത്തിച്ചു നല്‍കുകയും ചെയ്യുന്നു എന്നതാണ് ഇവരുടെ മറ്റൊരു സവിശേഷത. കസ്റ്റമേഴ്‌സിന്റെ ആവശ്യമനുസരിച്ച്, 48 മണിക്കൂറിനുള്ളില്‍ വസ്ത്രങ്ങള്‍ എത്തിക്കുന്നു..

ഒരിക്കല്‍ ഉപയോഗിച്ചറിഞ്ഞവര്‍ തന്നെയാണ് മിസാ വേള്‍ഡിന്റെ പരസ്യവും.. ഓണ്‍ലൈന്‍ വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്.. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകള്‍ വഴി ഓര്‍ഡര്‍ ചെയ്യുന്നവരുമുണ്ട്.. കൂടാതെ ചോദിച്ചും പറഞ്ഞും അറിഞ്ഞ് വരുന്നവരും അനവധിയാണ്.. ഭാവിയില്‍ വസ്ത്രങ്ങളോടൊപ്പം ആഭരണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സംരംഭം വിപുലീകരിക്കാനാണ് പദ്ധതി.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രൊഫഷണലായ ഷംല ഓണ്‍ലൈന്‍ വസ്ത്രവ്യാപാര രംഗത്തേക്ക് എത്തിയത്, തീര്‍ത്തും യാദൃശ്ചികമായാണ്. ഒട്ടും പരിചിതമല്ലാത്ത ഒരു മേഖലയിലേക്ക് ചുവട് വച്ചപ്പോള്‍ കൂട്ടായി നിന്നത് ഭര്‍ത്താവ് മുനീറും.. ഇന്ന് ഷംലയ്ക്ക് സ്വപ്‌നങ്ങള്‍ ഏറെയാണ്.. അമ്മയുടെ കാറ്ററിംഗ് ബിസിനസ് കണ്ടുവളര്‍ന്ന ഷംലയ്ക്ക് സംരംഭമെന്നത് ഒരു ‘ബാലി കേറാമല’ ആയിരുന്നില്ല.. എന്നാല്‍ പാതിയില്‍ അവസാനിപ്പിക്കേണ്ടിവന്ന വിദ്യാഭ്യാസം ജീവിതത്തിലെ സ്വപ്‌നങ്ങളെ ഇല്ലാതാക്കാന്‍ പാടില്ല എന്ന ചിന്തയാണ് ഷംലയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് ആധാരം..

https://www.facebook.com/share/1D9uFmBuXX/?mibextid=qi2Omg

Leave a Reply

Your email address will not be published. Required fields are marked *