തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രസവത്തിന് എത്തിയ യുവതി അണുബാധ മൂലം മരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. ശിവപ്രിയയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.
ആശുപത്രിയെക്കുറിച്ചു നിരന്തര പരാതി ഉണ്ടായിട്ടും അധികൃതകരുടെ അവഗണന തുടരുകയാണ്. സംസ്ഥാനത്ത് ആരോഗ്യരംഗം വെന്റിലേറ്ററില്‍ എന്നതിന്റെ ആവര്‍ത്തിച്ചുള്ള തെളിവാണ് യുവതിയുടെ മരണമെന്നും വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു.
ഗര്‍ഭിണി മുതല്‍ മധ്യവയസ്‌കന്‍ വരെ ആര്‍ക്കും കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്ഷയില്ല. കേരളത്തിലെ മാതൃ– ശിശുമരണനിരക്ക് അമേരിക്കയെക്കാള്‍ മികച്ച നിലവാരത്തിലെന്ന് തള്ളുന്നവര്‍ ഇത് കാണുന്നുണ്ടോ എന്നും വി. മുരളീധരന്‍ ചോദിച്ചു. ആശുപത്രിയിലെ കൂട്ടിരിപ്പുകാര്‍ കെട്ടിടം തലയില്‍ വീണ് മരിക്കും.
വഴിയെ പോയാല്‍ അമീബിക് മസ്തിഷകജ്വരം ബാധിക്കും. എന്ത് സംഭവിച്ചാലും റിപ്പോര്‍ട്ട് തേടുമെന്ന് ആരോഗ്യമന്ത്രി കൈമലര്‍ത്തും എന്നും മുന്‍ കേന്ദ്രമന്ത്രി പരിഹസിച്ചു. ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് കൊടുക്കാനേ സമയമുള്ളൂ എന്നും അദ്ദേഹം പ്രതികരിച്ചു
