ജില്ലാ ഹോമിയോപ്പതി ആശുപത്രിക്ക് ഐ.എസ്.ഒ അംഗീകാരം

തിരുവനന്തപുരം ജില്ലാ ഹോമിയോപ്പതി ആശുപത്രിക്ക് ഐ.എസ്.ഒ അംഗീകാരം ലഭിച്ചു.1958ല്‍ പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാര്‍ മേഖലയിലെ രാജ്യത്തെ തന്നെ ആദ്യത്തെ ആശുപത്രിയാണ് ജില്ലാ ഹോമിയോപ്പതി ആശുപത്രി.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥാപനത്തില്‍ ജില്ലാ പഞ്ചായത്തും നാഷണല്‍ ആയുഷ് മിഷനും നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

അള്‍ട്രാ സൗണ്ട് സ്‌കാനിം?ഗ്, ഫിസിയോ തെറാപ്പി യൂണിറ്റ്, പ്രത്യേക ഒ.പികള്‍, ജീവിതശൈലി രോ?ഗങ്ങള്‍ക്കായി ആയുഷ്മാന്‍ ഭവ ക്ലിനിക്ക്, ജനനി വന്ധ്യത ക്ലിനിക്ക്, പുനര്‍ജനിഡി അഡിക്ഷന്‍ ക്ലിനിക്ക് എന്നീ യൂണിറ്റുകള്‍ നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുണനിലവാര മാനദണ്ഡങ്ങള്‍ അനുസരിച്ച് പൊതുജനങ്ങള്‍ സേവനങ്ങള്‍ നല്‍കുന്നതിന്റെ അടിസ്ഥാനത്തിലാണ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് എം.കെ അമ്പിളി അറിയിച്ചു. രോഗികള്‍ക്ക് മുന്‍കൂര്‍ ഒ.പി അപ്പോയ്‌മെന്റ് എടുക്കുന്നതിനുള്ള സൗകര്യം സജ്ജമാക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *